E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഇതാണ് പുതിയ സ്വിഫ്റ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suzuki-swift
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യൻ വാഹന ലോകം ഏറെ ആകംക്ഷയോടെ കാത്തിരിക്കുന്ന പുതിയ സ്വിഫ്റ്റ് ജപ്പാനിൽ പുറത്തിറങ്ങി. കൂടുതൽ സ്റ്റൈലിഷായി സ്പോർട്ടി ലുക്കിലാണ് സ്വിഫ്റ്റ് എത്തിയിരിക്കുന്നത്. സ്റ്റൈലിങ്ങിന്റെ കാര്യത്തിൽ നിലവിലെ സ്വിഫ്റ്റിനെക്കാൾ ഒരു പടി മുന്നിലാണ് പുതിയ മോഡൽ. ഔഡി കാറുകളെ അനുസ്മരിപ്പിക്കുന്ന ക്രോം ഗാർണിഷിങ്ങോടു കൂടിയ ഹെക്സഗണൽ ഫ്ലോട്ടിങ് ഗ്രില്ലുകൾ, പുതിയ ഹെഡ് ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് എന്നിവയാണ് മുൻവശത്തെ പ്രധാന മാറ്റങ്ങൾ. എ, ബി പില്ലറുകൾ കറുത്ത നിറത്തിലാണ്. പിൻഡോറിന്റെ ഹാൻഡിൽ വിൻഡോയോട് ചേർന്ന് ഒളിപ്പിച്ചു വെച്ചിരിക്കുന്നു. കൂടാതെ ഫ്ലോട്ടിങ് റൂഫും കാറിന് നൽകിയിട്ടുണ്ട്.

പഴയ മോഡലിൽ നിന്ന് വളരെയധികം മാറ്റമുണ്ട് പിൻഭാഗത്തിന്. പുതിയ ഗ്ലാസുകൾ ടെയിൽ ലാമ്പ് പുതിയ ബംബർ എന്നിവയുണ്ട്. റാപ്പ്എറൗണ്ട് ടെയിൽ ലാമ്പിനും ബൂട്ട്ഡോറിനും മാറ്റങ്ങളുണ്ടാകും. അകത്തളം പൂർണ്ണമായും ബ്ലാക്ക് തീമിലാണ്. അടിമുടി മാറി പുതിയ സെന്റർ കൺസോള്‍, മീറ്റർ കൺസോൾ, എസി വെന്റുകൾ, സ്റ്റിയറിങ് വീൽ എന്നിവ സുസുക്കി കാറിന് നൽകിയിട്ടുണ്ട്.

ജാപ്പനീസ് സ്പെക്കിലൂള്ള കാറാണെങ്കിലും ഇതു തന്നെയാകും ഇന്ത്യയിലെത്തുക എന്നാണ് കരുതുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയുടെ ലൈറ്റ്‌വെയ്റ്റ് പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റിന്റെ നിർമാണം. ജപ്പാനിൽ സ്വിഫ്റ്റ് ആർഎസ്, ഹൈബ്രിഡ് എന്നിവ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ആർ എസും ഹൈബ്രിഡും ഇന്ത്യയിൽ പുറത്തിറക്കുമോ എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നിലവിലെ 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകൾ നിലനിർത്തും. എന്നാൽ നിലവിലെ സ്വിഫ്റ്റിനെക്കാൾ കരുത്ത് ഈ എൻജിനുകളില്‍ നിന്നു പ്രതീക്ഷിക്കാം. കൂടാതെ അടുത്ത വർഷം പുറത്തിറങ്ങുന്ന ബലേനൊ ആർ എസിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന 1.0 ലീറ്റർ‌ ബൂസ്റ്റർജെറ്റ് എൻജിനും മാരുതി വികസിപ്പിച്ച 1.5 ലീറ്റർ എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. കൂടാതെ സിയാസിലൂടെ അരങ്ങേറ്റം കുറിച്ച മിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പുതിയ സിഫ്റ്റിലുണ്ടാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :