E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കും; സർട്ടിഫിക്കറ്റ് നൽകിയാൽ വിട്ടുനൽകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

delhi-vehicles
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂഡൽഹി ∙ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കണമെന്നു റോഡ് സുരക്ഷയ്‌ക്കായുള്ള സുപ്രീം കോടതി സമിതി സംസ്‌ഥാനങ്ങളോടു നിർദേശിച്ചു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ വിട്ടുകൊടുക്കാൻ പാടില്ലെന്നും സുപ്രീം കോടതി മുൻ ജഡ്‌ജി കെ.എസ്.രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതി സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കുള്ള കത്തിൽ വ്യക്‌തമാക്കി.

രാജ്യത്തെ പകുതിയിലേറെ വാഹനങ്ങൾക്കും തേഡ് പാർട്ടി ഇൻഷുറൻസ് പോലും ഇല്ലെന്നാണ് ഇൻഷുറൻസ് നിയന്ത്രണ വികസന അതോറിറ്റിയും (ഐആർഡിഎ) ജനറൽ ഇൻഷുറൻസ് കൗൺസിലും റോഡ് സുരക്ഷാ സമിതിയോടു വ്യക്‌തമാക്കിയത്. വാഹന ഉടമകളിൽ പലരും രണ്ടാം വർഷം മുതൽ ഇൻഷുറൻസ് പുതുക്കാറില്ല. ഇരുചക്ര വാഹനങ്ങളിൽ 75 ശതമാനത്തിനും ഇൻഷുറൻസ് ഇല്ല. പരിശോധനയിൽ പലരും വ്യാജരേഖകൾ ഹാജരാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ 146–ാം വകുപ്പനുസരിച്ചു വാഹനങ്ങൾക്കു തേഡ് പാർട്ടി ഇൻഷുറൻസ് എങ്കിലും നിർബന്ധമാണ്.

തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ ഉടമകൾക്കു മൂന്നുമാസം വരെ തടവും 1000 രൂപ പിഴയുമാണു മോട്ടോർ വാഹന നിയമത്തിലെ 196–ാം വകുപ്പുപ്രകാരമുള്ള ശിക്ഷ. തടവുശിക്ഷ വരെ വ്യവസ്‌ഥ ചെയ്തിട്ടും ഇൻഷുറൻസ് എടുക്കാൻ പലരും തയാറാകുന്നതില്ലെന്നതാണു സ്‌ഥിതി. അപകടത്തിൽ പെടുന്ന വാഹനങ്ങൾ നിർത്താതെ പോകുന്നതിന്റെ പ്രധാന കാരണം ഇൻഷുറൻസ് ഇല്ലെന്നതാണെന്നു സമിതി വിലയിരുത്തുന്നു.

അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്താനാവാത്തപ്പോൾ അപകടത്തിന് ഇരയാകുന്നവർ നഷ്‌ടപരിഹാരം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സ്‌ഥിതിയുണ്ടാകുന്നു. എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് ഉറപ്പാക്കുകയാണു പ്രശ്‌നത്തിനുള്ള പ്രധാന പരിഹാരം. വാഹന ഇൻഷുറൻസ് സംബന്ധിച്ച കേസിൽ സുപ്രീം കോടതി നിർദേശാനുസരണം ജനറൽ ഇൻഷുറൻസ് കൗൺസിലാണു നിലവിലെ പ്രശ്‌നത്തിന്റെ ഗൗരവം റോഡ് സുരക്ഷാ സമിതിയെ ബോധ്യപ്പെടുത്തിയത്. തുടർന്ന്, കേന്ദ്ര ഗതാഗത മന്ത്രാലയം, ഐആർഡിഎ, സാമ്പത്തിക സേവന വകുപ്പ് തുടങ്ങിയവയുമായും സമിതി ചർച്ചചെയ്‌തു.

വാഹനങ്ങൾ പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്‌ഥരും മറ്റും ഇൻഷുറൻസ് രേഖകളും പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും വ്യാജ പോളിസികൾ തിരിച്ചറിയാനുള്ള മാർഗങ്ങൾ പരിശോധകരെ പരിശീലിപ്പിക്കണമെന്നും നിർദേശമുണ്ട്.

കണക്കെടുപ്പ് 31 വരെ

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഈ മാസം 31നു മുൻപ് ശേഖരിക്കാൻ റോഡ് സുരക്ഷയ്‌ക്കായുള്ള സുപ്രീം കോടതി സമിതി ആവശ്യപ്പെട്ടു. എല്ലാ സംസ്‌ഥാനങ്ങളിലെയും ഗതാഗത അതോറിറ്റിക്ക് ഇത് ലഭ്യമാക്കണമെന്നാണു കേന്ദ്ര മന്ത്രാലയത്തോടും ഐആർഡിഎയോടും സമിതി നിർദ്ദേശിച്ചത്. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനങ്ങൾക്കു വാഹനം പിടിച്ചെടുക്കലും മറ്റും നടത്താനാവും. തുടർനടപടികൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാൻ സംസ്‌ഥാനങ്ങളോടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :