E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 03:34 AM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോ പ്രഖ്യാപനത്തിൽ എയര്‍ടെല്‍, ഐഡിയ കൂപ്പുകുത്തി, കോടികൾ നഷ്ടം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയുടെ ഒരു വർഷത്തേക്കുള്ള പ്രഖ്യാപനങ്ങൾ വന്നതോടെ രാജ്യത്തെ ടെലികോം ഓഹരികൾ കുത്തനെ താഴോട്ടുപോയി. മുൻനിര ടെലികോം കമ്പനികളായ എയർടെൽ, ഐഡിയ, വൊഡാഫോൺ തുടങ്ങി ഓഹരികൾക്കാണ് വൻ നഷ്ടം നേരിട്ടത്.

പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വൊഡഫോൺ എന്നിവയുടെ ഓഹരികള്‍ കൂപ്പുകുത്തി. ടെലികോം ഓഹരികൾ മൂന്നു ശതമാനം വരെ താഴോട്ടു പോയി. ജിയോ 10 കോടി വരിക്കാരെ സ്വന്തമാക്കിയെന്ന് അറിയിച്ചാണ് അംബാനി പുതിയ പാക്കേജുകൾ അവതരിപ്പിച്ചത്. എയർടെൽ ഓഹരികൾ നാലു ശതമാനം നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഐഡിയ 1.88 ശതമാനവും താഴോട്ടുപോയി.

വിപണിയില്‍ മുന്‍നിരയിലുള്ള എയര്‍ടെല്ലിനാണ് വന്‍ തിരിച്ചടി നേരിട്ടത്. ബിഎസ്ഇയില്‍ എയര്‍ടെല്ലിന്റെ ഓഹരി വില 4.02 ശതമാനം ഇടിഞ്ഞ് 360.55 രൂപയായി. ജിയോ പ്രഖ്യാപനത്തിൽ മിക്ക കമ്പനികൾക്കും വിപണി മൂല്യത്തിൽ കോടികളുടെ നഷ്ടമാണ് നേരിട്ടത്.

ജിയോ ഓഫറുകൾ ഇങ്ങനെ

∙ അൺലിമിറ്റഡ് സേവനം ലഭിക്കാൻ നിലവിലെയും, പുതിയ വരിക്കാരും പ്രൈം അംഗത്വമെടുക്കണം 

∙ ഓരോ വർഷവും 99 രൂപ പാക്ക് ചെയ്താല്‍ പ്രൈം അംഗത്വം ലഭിക്കും 

∙ 12 മാസമാണ് പ്രൈം അംഗത്വ കാലാവധി 

∙ മാർച്ച് 1 മുതൽ പ്രൈം അംഗത്വം എടുക്കാം 

∙ പ്രൈം അംഗത്വം എടുക്കുന്നവർക്ക് ഒരു വർഷം 10,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും (2018 മാർച്ച് 31 വരെ) 

∙ ജിയോ പ്രൈം അംഗത്വം എടുത്താൽ 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്താൽ അൺലിമിറ്റഡ് ഡേറ്റ, കോൾ സേവനം ആസ്വദിക്കാം.

∙ നിലവിലെ ജിയോ ഹാപ്പി ന്യൂ ഇയർ തീരുന്നതു മുതൽ, ഏപ്രിൽ ഒന്നു മുതൽ 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :