E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

കാത്തിരിക്കുന്നു; ആദായ നികുതി ഇളവിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tax.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏതു ബജറ്റ് പ്രഖ്യാപനത്തിലും ആദായ നികുതിക്ക് ഇളവ് എത്രയുണ്ടെന്നറിയാനാണ് ഏറെപ്പേർക്കും താൽപര്യം. നോട്ട് റദ്ദാക്കലും കറൻസി നിയന്ത്രണവും മൂലമുണ്ടായ പേരുദോഷം മാറ്റാൻ സർക്കാർ കയ്യയച്ച് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്നതിനാൽ ഇത്തവണ നികുതിദായകരുടെ താൽപര്യം ഇത്തിരി കൂടുതലുമാണ്.നികുതിദായകരുടെ ആഗ്രഹങ്ങളിൽ പലതും ധനമന്ത്രിയുടെ ദൃഷ്‌ടിയിൽ അത്യാഗ്രഹമല്ലെന്നുണ്ടെങ്കിൽ വ്യക്‌തിഗത ആദായ നികുതിയുമായി ബന്ധപ്പെട്ടു പ്രഖ്യാപിക്കാൻ സാധ്യതയുള്ള ചില മാറ്റങ്ങൾ ഇങ്ങനെ:

നികുതി രഹിത ആദായത്തിന്റെ പരിധിയിൽ വർധന

നിലവിൽ 2,50,000 രൂപയ്‌ക്കു മുകളിലുള്ള ആദായത്തിനാണു നികുതി ചുമത്തുന്നത്. ഇതു വർധിപ്പിക്കണമെന്നു വ്യാപകമായ ആവശ്യം ഉയർന്നിട്ടുണ്ട്. ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർ പോലും പരിധി തീരെ കുറവായതിനാൽ നികുതിയുടെ വലയിൽ അകപ്പെടുന്നു. ഈ സാഹചര്യത്തിൽ ജനപ്രിയ നടപടിയെന്ന നിലയിൽ പരിധി വർധന പ്രഖ്യാപിച്ചേക്കുമെന്നാണു പൊതുവായ അനുമാനം.

പരിധി അഞ്ചു ലക്ഷം രൂപയിലേക്ക് ഉയർത്തണമെന്നുവരെ ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ധനമന്ത്രി അത്രത്തോളം ഉദാരമായ നയം സ്വീകരിക്കാൻ പ്രയാസമാണെന്നിരിക്കെ പരിധി 3,50,000 – 4,00,000 രൂപയായി നിശ്‌ചയിക്കാനുള്ള സാധ്യതയ്‌ക്കാണു മുൻതൂക്കം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും റേറ്റിങ് ഏജൻസിയായ കെയറിന്റെയും മറ്റും റിപ്പോർട്ടുകളിൽ പരിധി മൂന്നു ലക്ഷമായി ഉയർത്തിയേക്കുമെന്ന സൂചനയാണുള്ളത്. പരിധി മൂന്നു ലക്ഷം രൂപയായി ഉയർത്തിയാൽത്തന്നെ 75 ലക്ഷം പേർക്കാണു നേട്ടമാകുക.  

നികുതിയുടെ സ്ലാബുകളിൽ പരിഷ്‌കാരം രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇപ്പോൾ 10 ശതമാനമാണു നികുതി; അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിനു മേൽ 30 ശതമാനവും. ഈ സ്‌ലാബുകളിൽ മാറ്റം വരുത്തിയേക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. നികുതി വിദഗ്‌ധർ പൊതുവേ പ്രതീക്ഷിക്കുന്ന സ്ലാബുകൾ ഇങ്ങനെ: കുറഞ്ഞ പരിധി മുതൽ 10 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിനു നികുതി 10%; 10 ലക്ഷം മുതൽ 15 ലക്ഷം വരെ 15%; 15 ലക്ഷം മുതൽ 20 ലക്ഷം വരെ 20%; 20 ലക്ഷത്തിനു മുകളിൽ 25%.

നിക്ഷേപങ്ങൾക്കുള്ള നികുതി ഒഴിവു പരിധിയിൽ വർധന ആദായ നികുതി നിയമത്തിലെ 80 സി വകുപ്പു പ്രകാരമുള്ള നികുതി ഒഴിവിന്റെ പരിധി നിലവിൽ 1,50,000 രൂപയാണ്. ഇതു മൂന്നു ലക്ഷമായി വർധിപ്പിക്കുമെന്നുവരെ പ്രതീക്ഷകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ പരിധി രണ്ടു ലക്ഷമായി ഉയർത്താനുള്ള സാധ്യത മാത്രമേ നികുതി വിദഗ്‌ധർ കാണുന്നുള്ളൂ.

അലവൻസുകൾക്കുള്ള ഒഴിവു പരിധിയിൽ മാറ്റം മക്കളുടെ വിദ്യാഭ്യാസം,  വീട്ടുവാടക, അവധിക്കാലയാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ടു ജീവനക്കാർക്കു ലഭിക്കുന്ന അലവൻസുകളെയും ആനുകൂല്യങ്ങളെയും അടിസ്‌ഥാനമാക്കിയുള്ള നികുതി ഒഴിവു പരിധി വർഷങ്ങൾക്കു മുമ്പു നിശ്‌ചയിക്കപ്പെട്ടതാകയാൽ മാറ്റത്തിനു സാധ്യതയുണ്ടെന്നാണു സൂചന. ഇളവുകളിലൂടെ വളരാം

ആദായ നികുതി ഇളവുകളിൽ പ്രഖ്യാപിക്കുന്ന വർധന വ്യക്‌തിഗത സമ്പാദ്യത്തിന്റെ വർധനയ്‌ക്കു സഹായകമാകും. അതാകട്ടെ ഉപഭോഗ വർധന സാധ്യമാക്കും. ഉപഭോഗ വർധന ഉൽപാദന വർധനയ്‌ക്കും തൊഴിലവസരങ്ങളുടെ വർധനയ്‌ക്കും സഹായകമാകുമ്പോൾ സമ്പദ്‌വ്യവസ്‌ഥയാകെത്തന്നെ മെച്ചപ്പെടുന്നു.

ബജറ്റ് നിഘണ്ടു

Capital Gains Tax: മൂലധന വർധന നികുതി. വാങ്ങിയ വിലയെക്കാൾ കൂടിയ വിലയ്ക്ക് ആസ്തി വിൽക്കപ്പെടുമ്പോഴുണ്ടാകുന്ന സാമ്പത്തിക നേട്ടത്തിന്മേൽ ചുമത്തുന്ന നികുതി എന്നു നിർവചനം. ഉദാഹരണം: 10,00,000 രൂപയ്ക്കു വാങ്ങിയ ഭൂമി 12,00,000 രൂപയ്ക്കു വിൽക്കുമ്പോൾ ലാഭമായി ലഭിക്കുന്ന 2,00,000 രൂപയ്ക്കു മൂലധന വർധന നികുതി നൽകണം. Corporate Tax: കോർപറേറ്റുകൾക്ക് അഥവാ കമ്പനികൾക്കു ബാധകമായ പ്രത്യക്ഷ നികുതിയാണിത്. വ്യക്തികളിൽ നിന്നു വരുമാനത്തിന്റെ ഒരു പങ്ക് ആദായ നികുതിയെന്ന പേരിൽ ഈടാക്കുന്നതുപോലെ  കമ്പനികളിൽ നിന്നു വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഈടാക്കുന്ന നികുതിയാണിത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :