E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 05:19 PM IST

Facebook
Twitter
Google Plus
Youtube

More in Business

പണം കായ്ക്കാൻ മികച്ച വഴികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

INDIA-DIASPORA/RUPEE
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ ലോകത്ത് നമുക്ക് ആവശ്യമുള്ളതെല്ലാം ഈശ്വരൻ സൃഷ്ടിച്ചിരിക്കുന്നു. സ്വന്തം സാഹചര്യങ്ങളെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നവർ ജീവിതത്തിൽ വൻ വിജയം നേടുന്നു. യെമനിലെ പെട്രോൾ പമ്പിൽ ദിവസക്കൂലിക്ക് പെട്രോൾ അടിച്ചുകൊണ്ടിരുന്ന ജോലിയിൽ നിന്നാണ് മരിക്കുമ്പോൾ തൊണ്ണൂറായിരം കോടി രൂപയോളം ആസñിയുള്ള റിലയൻസ് എന്ന വൻ കമ്പനിയുടെ സൃഷ്ടാവായി ധീരുഭായ് അംബാനി മാറിയത്. ഒരു കർഷകന്റെ മകനായി പിറന്നയാളാണ്, ലോകത്തെ നാലു ചക്രങ്ങളിൽ നടത്തിയ വ്യക്തിയെന്ന വിശേഷണത്തോടെ കാർ നിർമാണ രംഗത്തെ ചക്രവർത്തിയായി പിന്നീട് മാറിയ ഹെൻറി ഫോർഡ്. ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ മനസ്സിൽ കണ്ടു കൊണ്ടു, പ്രതിസന്ധികളിലും തളരാത്ത മനസ്സുമായി ദൈവാശ്രയബോധത്തോടെ സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട ് പ്രവർത്തിക്കുന്നവർ സാമ്പത്തികമായി ഉയർന്ന നേട്ടങ്ങൾ കൈവരിക്കും. സമ്പത്ത് വിനിയോഗിക്കുന്ന കാര്യത്തിൽ ചില നിസാരകാര്യങ്ങൾ ശ്രദ്ധിച്ചാൽ അനാവശ്യചെലവുകൾ ഒഴിവാക്കി, വിനിയോഗിക്കേണ്ട മേഖലകളിൽ വിനിയോഗിച്ചുകൊണ്ട ് സമ്പത്ത് വർധിപ്പിക്കാൻ സാധിക്കും. നമ്മുടെ ദൈനം ദിനജീവിതത്തിലെ കൊച്ചുകൊച്ചുകാര്യങ്ങളിൽ പോലും ഈ സാമ്പത്തിക അച്ചടക്കം നടപ്പാക്കിയാൽ ഒരു മാസത്തിനകം തന്നെ നല്ലൊരു തുക മിച്ചം പിടിക്കാൻ സാധിക്കും.

പണം ചോരുന്ന വഴികൾ അനാവശ്യമായി പല കാര്യങ്ങൾക്കായി നാം പണം ചെലവഴിക്കാറുണ്ട ്. ഇത്തരത്തിൽ പണം എളുപ്പത്തിൽ കുറേശ്ശെയായി ചോർന്നുപോകുന്ന മേഖലകൾ ആദ്യം കണ്ടെത്തി അവ അടച്ചാൽ നമ്മുടെ വരുമാനം വർധിക്കുന്നത് കാണാൻ സാധിക്കും. അനാവശ്യമായി പണം നഷ്ടപ്പെടുത്തുന്ന മേഖലകളിലൊന്നാണ് ബോറഡി മാറ്റാനുള്ള ഷോപ്പിങ്. പലരും ഷോപ്പിങ് മാളുകൾ, ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ, ഷോപ്പിങ് ഫെയറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ സന്ദർശിക്കുമ്പോൾ അത്ര ആവശ്യമുള്ളതല്ലാത്ത പല സാധനങ്ങളും വാങ്ങിക്കൂട്ടാറുണ്ട ്. ഇവയിൽ പലതും പിന്നീട് വീടുകളിൽ അധികം ഉപയോഗമില്ലാതെ, ചിലപ്പോൾ എക്സ്പെയറി ഡേയ്റ്റ് കഴിയുന്നതുവരെ വെറുതെ കിടക്കാറുണ്ട ്. ഉദാഹരണത്തിന്, വീട്ടിൽ വച്ച് തനിയെ മസാജ് ചെയ്യുവാൻ സഹായിക്കുന്ന ഉപകരണമെന്ന് കേട്ടപ്പോൾ എന്റെ ഒരു സുഹൃത്ത് 2000 രൂപയോളം വില കൊടുത്ത് ഒരു മസാജർ വാങ്ങി.വാങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ആകെ ഒരു പ്രാവശ്യം പോലും ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് സുഹൃത്തിന്റെ സാക്ഷ്യപത്രം. വീട്ടിൽ അത്യാവശം നല്ല ഒരു ടിവി ഉള്ളപ്പോഴാണ് എൽഇഡി ടിവിയുടെ പരസ്യം കണ്ട പ്പോൾ അതിനായി ഓർഡർ ചെയ്തത് ഇപ്പോൾ പഴയ ടിവി വെറുതെ സ്റ്റോർ റൂമിൽ പൊടിപിടിച്ചിരിക്കുന്നു. മുൻപൊക്കെ വേണ്ട സാധനങ്ങളുടെ ലിസ്റ്റുമായി കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങുന്ന രീതിയായിരുന്നെങ്കിൽ ഇന്ന് ചെറിയ ലിസ്റ്റുമായി കടകളിലേക്ക് ചെന്ന ശേഷം അവിടെ കാണുന്ന വലിയ ഓഫറുകളിലെല്ലാം കണ്ണുടക്കി, ഒടുവിൽ വലിയൊരു കവർ നിറച്ച് മടങ്ങുന്നത് പലരുടെയും കാര്യത്തിൽ കാണാറുണ്ട ്.

ഓഫർ വിലയിൽ സാധനങ്ങൾ വാങ്ങുന്നത് സാമ്പത്തികമായി നമുക്ക് ഏറെ ഗുണം നേടിത്തരുന്നതാണ്. പല സൂപ്പർ മാർക്കറ്റുകളിലും മാളുകളിലും ഇത്തരം ഓഫറുകൾ ഇടയ്ക്കിടെ ഉണ്ട ാവാറുണ്ട്. പച്ചക്കറികൾ മുതൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വരെ ഇങ്ങനെ വാങ്ങാൻ സാധിക്കും. എന്നാൽ ഓഫറിൽ മാത്രം കണ്ണുടക്കി വാങ്ങുമ്പോൾ വാങ്ങുന്നവ നമുക്ക് പിന്നീട് ഉപയോഗമുള്ളതാണോയെന്ന് കൂടി ശ്രദ്ധിക്കണം. കോംബോ ഓഫറിലും മറ്റും ഒരു സാധനം നമുക്ക് ആവശ്യമുള്ളതും മറ്റ് രണ്ടും അത്ര ആവശ്യമില്ലാത്തതുമാണെങ്കിൽ അത് ഒഴിവാക്കുക. പകരം, നാം ഉപയോഗിക്കുന്ന വസ്തുക്കൾ ലഭ്യമാക്കുന്ന മികച്ച ഓഫറുകൾ തിരഞ്ഞെടുക്കുക.

ക്രെഡിറ്റ് കാർഡുകളാണ് മറ്റൊരു വില്ലൻ. പുറമെ നമ്മെ സഹായിക്കാൻ പണവുമായി വന്നു നിൽക്കുന്ന ദേവദൂതനാണെന്ന് ക്രെഡിറ്റ് കാർഡുകളുടെ വാഗ്ദാനങ്ങൾ കാണുമ്പോൾ തോന്നും. പക്ഷെ, ശരിയായ രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചില്ലെങ്കിൽ വലിയ കടക്കെണിയിലാവും. നാം സാധനങ്ങൾ വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡുപയോഗിച്ച് പണം കടമെടുക്കാൻ സാധിക്കും. നിശ്ചിത തീയതി വരെ പലിശയില്ലാതെ ഈ പണമുപയോഗിച്ച് ഇടപാടുകൾ നടത്താം. എന്നാൽ നിശ്ചിതതീയതിയ്ക്കകം കടമെടുത്ത തുക അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ കൂടിയ പലിശ നൽകേണ്ടിവരും. പലരും ഒരു ക്രെഡിറ്റ് കാർഡിലെ കടമടക്കാൻ അടുത്ത ഒരു ക്രെഡിറ്റ് കാർഡ് കൂടി വാങ്ങി ഒടുവിൽ ക്രെഡിറ്റ് കാർഡുകൾ കൊണ്ട് വലിയ കടക്കെണി തന്നെ സ്വയം തീർക്കാറുണ്ട ്. അതിനാൽ നിശ്ചിത തീയതിക്കകം തിരിച്ചടക്കാൻ കഴിയുമെങ്കിൽ മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. കൈയിൽ പണമില്ലാത്തപ്പോൾ ചെറിയ ഇടവേളയിൽ പലിയയില്ലാതെ കടം കിട്ടുമെന്നതാണിതിന്റെ മെച്ചം.

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :