സ്വർണ വിലയിൽ വൻ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 21480 എന്ന നിലയിൽ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഇന്ന് ആരംഭിക്കാനിരിക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവ് യോഗം പലിശ നിരക്കുകൾ കൂട്ടിയേക്കുമെന്ന അഭ്യൂഹം ആഗോള വിപണിയിൽ സ്വർണ വിലയിൽ വലിയ ഇടിവുണ്ടാക്കിയിരുന്നു. ഇതാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്.
ഈ മാസം ഒന്നിന് 22120 രൂപയായിരുന്നു സ്വർണ വില. ഗ്രാമിന് 2685 രൂപയ്ക്കാണ് ഇന്നു വ്യാപാരം നടക്കുന്നത്.