E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:21 AM IST

Facebook
Twitter
Google Plus
Youtube

More in Business

സ്വർണ്ണ വിപണിയിൽ പുത്തൻ തട്ടിപ്പുകൾ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gold-price
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കറൻസി പിൻവലിക്കലിനെ തുടർന്നു ഏറ്റവും കൂടുതല്‍ ക്ഷീണം പറ്റിയ സ്വർണ്ണ വ്യാപാരമേഖല അതിൽ നിന്നും രക്ഷനേടാൻ പല പുതുതന്ത്രങ്ങളും ആവിഷ്കരിക്കുകയാണ്. അതിൽ പലതും നിങ്ങളുടെ പോക്കറ്റ് ചോർത്തുന്നതാണ് അത്തരം തട്ടിപ്പുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രമിച്ചില്ലെങ്കിൽ ഭാവിയിൽ ദുഃഖിക്കേണ്ടി വരും. സ്വര്‍ണത്തിനും വസ്ത്രത്തിനും മൾട്ടിലെവൽ മാർക്കറ്റിങ് സംവിധാനവുമായി പ്രമുഖ ജ്വല്ലറി രംഗത്തുവന്നത് ഒരു ഉദാഹരണം മാത്രം. മുൻപ് മൾട്ടിലെവൽ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരുന്നവരെ സംഘടിപ്പിച്ചുകൊണ്ടു കൂടു തൽ ജൂവലറികൾ രംഗത്തെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എംഎൽഎം ബിസിനസ്സില്‍ അറസ്റ്റിലായവരും കേസിൽപ്പെട്ട വരുമാണു സംസ്ഥാനത്തിനകത്തും തമിഴ്നാട്ടിലുമായി ഉപ ഭോക്താക്കളെ തേടി വല വിരിക്കുന്നത്. ഇതിനായി ഗ്രൂപ്പ് മീറ്റിങ്ങുകൾ പലയിടത്തും നടന്നുവരുന്നുണ്ടെന്നും സൂചനകളുണ്ട്. ഏറ്റവും ചുരുങ്ങിയത് 10,000 രൂപയാണ് നിക്ഷേപം.

പ്രതിസന്ധി മറികടക്കാൻ വൻ ഡിസ്കൗണ്ടുമായി എത്തുന്നതാണ് മറ്റൊരു തന്ത്രം. ഒരു ജ്വല്ലറി ശൃംഖല, പവന് 750 രൂപ സ്പോട്ട് ഡിസ്കൗണ്ടാണ് ഓഫർ ചെയ്തിരിക്കുന്നത്. രാജ്യാ ന്തര വിലയുമായി ബന്ധപ്പെട്ട് ചാഞ്ചാടുന്ന സ്വർണവിപണി യിൽ ഡിസ്കൗണ്ട് നൽകുക വിഷമകരമാണ്. അതിനാല്‍ ഡിസ്കൗണ്ട് നല്‍കുന്നുവെങ്കില്‍ അവരുടെ വാഗ്ദാനത്തിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്നു സംശയിക്കണം. അതില്ലെന്ന് ഉറപ്പാക്കിയിട്ടു വേണം ഇവിടെ വാങ്ങാൻ.

നാട്ടിൻ പുറത്തും നഗരങ്ങളിലും സ്വര്‍ണ നിക്ഷേപ പദ്ധതികളുമായി ജ്വല്ലറികൾ വീണ്ടും സജീവമാകുന്നുണ്ട്. തൃശൂരിലെ ഒരു ജ്വല്ലറി കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയത് മറക്കാതിരി ക്കുക. പാരമ്പര്യത്തിന്റെ പകിട്ടുമായി ദശാബ്ദങ്ങൾ തലയുയര്‍ത്തി നിന്ന സ്ഥാപനത്തിനാണ് ഈ വിധിയുണ്ടായത്.

രാജ്യാന്തര വിലയിൽ വലിയ കുറവുണ്ടായാൽ നിക്ഷേപ പദ്ധതികൾ സ്ഥാപനങ്ങൾക്കു വലിയ ബാധ്യതയാവും. അങ്ങനെ സംഭവിച്ചാൽ മുങ്ങുകയല്ലാതെ ഇക്കൂട്ടർക്ക് മറ്റൊരു മാർഗമില്ലെന്ന യാഥാർഥ്യം ഉപഭോക്താക്കൾ ഉൾക്കൊള്ളുക.

ആഭരണ വ്യാപാരരംഗത്തെ കിടമത്സരങ്ങളും നിയന്ത്രണ ങ്ങളും നികുതികളും അമിതചാർജുകളും നിങ്ങളുടെ നിക്ഷേ പത്തിനു മൂല്യം കുറയ്ക്കാം. ഇവിടെ പേപ്പർ ഗോൾഡ് ഒരു പരിധി വരെ സഹായിക്കും. സുരക്ഷിതമെന്നു മാത്രമല്ല, ആവശ്യമെങ്കിൽ പേപ്പർ ഗോൾഡ് ഫിസിക്കൽ ഗോൾഡായി മാറ്റാനും സാധിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :