E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 06:53 PM IST

Facebook
Twitter
Google Plus
Youtube

More in Business

‘ഭീം ആപ്പ്’ ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും: പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

narendra-modi.jpg.image.470
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂഡൽഹി∙ ‘നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും’ - ഡിജിറ്റൽ ഇടപാടുകൾക്കായുള്ള മൊബൈൽ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീം (ബിഎച്ച്ഐഎം– ഭാരത് ഇന്റർഫെയ്സ് ഫോർ മണി) ആപ്പ് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഉപയോഗിക്കാൻ വളരെ എളുപ്പവുമാണിത്. ഉപയോഗിക്കാൻ ഇന്റർനെറ്റ് വേണമെന്ന നിർബന്ധമില്ല. കഴിഞ്ഞ 50 ദിവസങ്ങളായി മാധ്യമങ്ങൾ എന്നെക്കുറിച്ച് വാർത്ത നൽകുന്നു. സ്വന്തമായി മൊബൈൽ ഫോൺ പോലുമില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ഇടപാടുകൾ ഡിജിറ്റൽ ആവുകയെന്നും അവർ ചോദിച്ചിരുന്നു.

എന്നാൽ, സർക്കാരിന്റെ പദ്ധതികൾ ക്രമപ്പെടുത്താൻ അത് സഹായിച്ചു. അതിനാൽ മാധ്യമങ്ങളോട് ഞാൻ നന്ദി പറയുന്നു. വരുന്ന ദിവസങ്ങളിലും മാധ്യമങ്ങൾക്ക് ഒരുപാട് സഹായം ചെയ്യാൻ സാധിക്കും. 2017ൽ മാധ്യമങ്ങൾ ചോദിക്കുക, രണ്ടു മൊബൈൽ ഫോണുമായി കറങ്ങിനടന്നിട്ടും നിങ്ങൾ കാഷ്‌ലെസ് ആയില്ലേയെന്നാകും. നിങ്ങൾ ഒരിക്കലെങ്കിലും ഡിജിറ്റൽ പണമിടപാട് നടത്തൂ. നിങ്ങളതിനു അടിമപ്പെടും. ഞാൻ ഉറപ്പുനൽകുന്നു - മോദി പറഞ്ഞു.

ലക്കി ഗ്രഹക് യോജനയും ഡിജി–ധൻ വ്യാപാർ യോജനയും രാജ്യത്തിനുള്ള ക്രിസ്മസ് സമ്മാനങ്ങളാണ്. 100 ദിവസത്തിനുള്ളിൽ ഒട്ടേറെ കുടുംബങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കും. 50 രൂപയിൽ കൂടുതലോ 3000 രൂപയിൽ കുറവോയുള്ള ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർക്കാകും സമ്മാനം നൽകുക. എങ്കിൽ മാത്രമേ പാവങ്ങൾക്കും വിജയിക്കാൻ സാധിക്കൂ. ഡോ.ബാബാസാഹബ് അംബേദ്കറുടെ ജന്മദിനത്തിൽ ഏപ്രിൽ 14ന് ലക്കി ഡ്രോയുടെ തിരഞ്ഞെടുപ്പ് നടത്തും. അടുത്ത 100 ദിവസത്തേക്ക് 1000 രൂപ വിലയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. അതിന്റെ ഗുണം 15,000 പേർക്കു ലഭിക്കും.

ഒരിക്കൽ പാവപ്പെട്ടവർ അംങ്കൂത ചാപ് (ഒപ്പിനു പകരം വിരലടയാളം പതിപ്പിക്കുന്നവർ) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നത് അവരുടെ വ്യക്തിത്വം തെളിയിക്കുന്ന ഒന്നായിത്തീർന്നു. അവരെ ഉയർത്തിക്കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം. ഡിജിറ്റൽ ഇടപാടുകൾക്ക് നമ്മുടെ രാജ്യത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. മൂന്നു വർഷങ്ങൾ മുന്‍പുള്ള പത്രങ്ങൾ ശ്രദ്ധിക്കൂ. അഴിമതിയെക്കുറിച്ചുള്ളതായിരുന്നു അവയിൽ അധികവും. എന്നാൽ ഇന്ന് വിജയത്തെക്കുറിച്ചുള്ള വാർത്തകളാണുള്ളതെന്നും മോദി പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :