E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 02:45 AM IST

Facebook
Twitter
Google Plus
Youtube

More in Business

50 ദിവസം, കോടികൾ ഉണ്ടാക്കിയത് ഇ–കമ്പനികൾ‌, പ്രതീക്ഷിക്കാം അടുത്ത പ്രഖ്യാപനം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

narendra-modi-arun-jaitley
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൃത്യം 50 ദിവസം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ വലിയൊരു പ്രഖ്യാപനം നടത്തിയത്. 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ചുള്ള പ്രഖ്യാപനം. ഈ പ്രഖ്യാപനം വന്നു 50 ദിവസം പിന്നിടുമ്പോൾ രാജ്യത്ത് എന്തെല്ലാം സംഭവിച്ചു, ആരെല്ലാം നേട്ടങ്ങളുണ്ടാക്കി, താഴെ വീണവർ ആര്, കള്ളപ്പണം പിടിക്കാനായോ, ക്യാഷ്‌ലെസ് പദ്ധതി നടപ്പിലാക്കാനായോ? അങ്ങനെ നൂറായിരം കാര്യങ്ങളാണ് അറിയാനുള്ളത്.

എന്നാൽ 50 ദിവസത്തെ കണക്കുകൾ വരുമ്പോൾ നേട്ടമുണ്ടാക്കിയത് ചില ഓൺലൈൻ പെയ്മെന്റ് ഇടപാടുകാരാണെന്ന കാര്യം വ്യക്തമാണ്. ഇന്ത്യയുടെ സ്വന്തം ബ്രാൻഡുകൾ തളർന്നു താഴെ വീണു, ക്യാഷ്‌ലെസിൽ സാധാരണക്കാരും ചെറുകിട കച്ചവടക്കാരും വെട്ടിലായി. ഇതിനിടെ നോട്ടുകൾ അസാധുവാക്കിയ തീരുമാനത്തെ ചിലർ ഇപ്പോഴും എതിർക്കുന്നു, ചിലർ പിന്തുണയ്ക്കുന്നു. ഈ 50 ദിവസവും പ്രധാന റോൾ വഹിച്ചത് സാങ്കേതിക സംവിധാനങ്ങളും ചില ഡിജിറ്റൽ വാക്കുകളുമാണെന്നത് സത്യമാണ്. നാളത്തെയും നായകനും വില്ലനും ടെക്നോളജി തന്നെയായിരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

വല്ലപ്പോഴും കേട്ടിരുന്ന എടിഎം, ഡിജിറ്റൽ പെയ്മെന്റസ്, മൊബൈൽ വലെറ്റ്സ്, പേടിഎം തുടങ്ങി നിരവധി ഡിജിറ്റൽ മണി സർവീസ് വാക്കുകൾ ദിവസേന കേൾക്കാൻ തുടങ്ങിയത് ഈ 50 ദിവസത്തിനുള്ളിലാണ്. നോട്ടുകൾ പിൻവലിച്ചതിനെ കുറിച്ച് പ്രധാനമന്ത്രി മോദിയും ധനകാര്യ മന്ത്രിയും പറഞ്ഞത് ഇതു മാറ്റത്തിനുള്ള മികച്ച സമയമെന്നാണ്. 50 ദിവസം പിന്നിടുമ്പോൾ രാജ്യത്തെ കോടിക്കണക്കിനു ജനങ്ങൾ ഡിജിറ്റൽ പെയ്മെന്റിലേക്കു മാറിയോ? മാറിയെങ്കിൽ എത്രത്തോളം അവർക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. 50 ദിവസത്തിനിടെ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളുടെ കണക്കുകൾ എന്താണ് കാണിക്കുന്നത്?

മൊബൈൽ വോലറ്റ്, ഡിജിറ്റൽ പെയ്മെന്റുകൾ

രാജ്യത്തെ മുക്കാൽ ഭാഗം കറൻസികളും പിൻവലിച്ചതോടെ ഇടപാടുകൾ നടത്താനാകാതെ ജനം വലഞ്ഞു. ചെറിയ ഇടപാടുകൾക്കു പോലും ചില്ലറ നൽകാനാകാതെ വാങ്ങുന്നവരും വിൽക്കുന്നവരും ബുദ്ധിമുട്ടിയപ്പോൾ പരിഹാരമാർഗങ്ങൾ തേടി. ഇതോടെയാണ് കയ്യിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മിക്കവരും ഉപയോഗിക്കാൻ തുടങ്ങിയത്. പുറമെ മൊബൈൽ വോലറ്റുകളും ഉപയോഗിച്ചും തുടങ്ങി. രാജ്യത്തെ റീട്ടെയിൽ കച്ചവടക്കാർ ഭൂരിഭാഗവും കാർഡ് ഉപയോഗിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇതെല്ലാം ഊതിപ്പെരുപ്പിച്ചുള്ള റിപ്പോർട്ടുകളാണെന്നും ആരോപണമുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം രാജ്യത്ത് 75 കോടി ഇലക്ട്രോണിക് കാർഡുകൾ ഉണ്ട്, ഇതിൽ 72 കോടിയും ഡെബിറ്റ് കാർഡുകളാണ്. നവംബർ എട്ടു വരെ ഈ കാർഡുകളെല്ലാം ഭൂരിഭാഗവും എടിഎമ്മിൽ നിന്നു കറൻസി നോട്ടുകൾ പിൻവലിക്കാനാണ് ഉപയോഗിച്ചിരുന്നത്. കുറച്ചു പേർ മാത്രമാണ് ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാൻ ഈ കാർഡുകൾ ഉപയോഗിച്ചിരുന്നത്. പിഒഎസ് സർവീസ് ഉപയോഗിക്കുന്നവരും കുറവാണ്.

‍ഡെബിറ്റ് കാർഡുകളെല്ലാം എടിഎമ്മിൽ നിന്നു പണം പിൻവലിക്കുന്നതിനു പുറമെ ഇപ്പോൾ‍ നിരവധി ഓൺലൈൻ ഇടപാടുകൾക്ക് ഉപയോഗിക്കുന്നു. ബാങ്കുകൾ വഴി നൽകിയിട്ടുള്ള പിഒഎസ് മെഷീനുകളും മിക്ക ചെറുകിട കടകളിലും കാണാൻ കഴിയുന്നുണ്ട്. ഓരോ പെയ്മെന്റിനും ബാങ്കുകൾ അധികതുക ഈടാക്കുന്നതിനാലാണ് പിഒഎസ് സർവീസ് ഉപയോഗിക്കാൻ ഉപഭോക്താക്കൾ മടിക്കുന്നത്. ബാങ്കുകൾക്കു നൽകേണ്ട അധിക ചാർജ് ഉപഭോക്താക്കളിൽ നിന്നാണ് കച്ചവടക്കാർ ഈടാക്കുന്നത്. എന്നാൽ നോട്ടുകൾ അസാധുവാക്കിയതിനു ശേഷം ബാങ്കുകാർ പിഒഎസ് ഇടപാടുകൾക്ക് അധികചാർജ് ഈടാക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

ഇതിനിടെ പിഒസ് മെഷീൻ ആവശ്യപ്പെട്ട് ബാങ്കുകളെ സമീപിച്ച കച്ചവടക്കാർക്ക് നിരാശയായിരുന്നു. പിഒഎസ് മെഷീൻ എന്നു എത്തിക്കാനാകുമെന്ന് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. വിദേശത്തു നിന്നു വരേണ്ട പിഒഎസ് മെഷീനുകളിൽ എന്തെല്ലാം അധിക ടെക്നോളജി ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ചും ധാരണയായിട്ടില്ല. ആധാർ കാർഡ് ഉപയോഗിച്ചും ഇടപാടു നടത്താൻ പിഒഎസ് മെഷീനുകൾക്ക് സാധിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കായിരുന്നു.

നോട്ടുകൾ അസാധുവാക്കിയ ആ രാത്രി തന്നെ മൊബൈൽ വലെറ്റുകൾ സജീവമായി. ആർക്കും അത്ര പരിചയമില്ലാത്ത വലെറ്റുകൾ വരെ മിക്കവരും തേടിപിടിച്ചു ഉപയോഗിക്കാൻ തുടങ്ങി. കഴിഞ്ഞ 30 ദിവസത്തിനിടെ ഏറ്റവും നേട്ടമുണ്ടാക്കിയ ഇ-പെയ്മെന്റ് സേവനം പേടിഎമ്മാണ്. പേടിഎം പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയ രജിസ്ട്രേഷൻ 200 ശതമാനം കൂടിയെന്നാണ്. പേടിഎം ആപ്പ് ഡൗൺലോഡിങ് 250 ശതമാനം കൂടി. ഈ കണക്കുകളെല്ലാം മോദിയുടെ പ്രഖ്യാപനം വന്നു മണിക്കൂറുകൾക്കുള്ളിലാണ്. ഈ സമയത്ത് പുതിയ കാർഡുകൾ ചേർക്കുന്നത് 30 ശതമാനം ഉയർന്നു. വീണ്ടും സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും കുത്തനെ ഉയർന്നു. പേടിഎമ്മിലേക്ക് പണം ചേർക്കുന്നത് 1000 ശതമാനം ഉയർന്നു. ഇടപാടുകൾ 400 ശതമാനവും ഉയർന്നു. നവംബർ 8 നു രാത്രി പേടിഎം ട്രാഫിക്ക് 435 ശതമാനമാണ് ഉയർന്നത്.

എന്നാൽ ഇതേദിവസം മുതൽ പേടിഎമ്മിനു പുറമെ മറ്റു മൊബൈൽ വലെറ്റുകളുടെ വരുമാനവും കുത്തനെ ഉയർന്നിട്ടുണ്ട്. എന്നാൽ വിപണിയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് പേടിഎമ്മായിരുന്നു. ഇതിന്റെ ആനുകൂല്യം പേടിഎമ്മിനു ലഭിക്കുകയും ചെയ്തു. ഇന്ന് ഒരിടത്തും പരസ്യം ചെയ്യാതെ തന്നെ പേടിഎം ഹിറ്റായി കഴിഞ്ഞു. രാജ്യത്തെ മിക്ക കടകൾക്കു മുന്നിലും പേടിഎം സ്വീകരിക്കുമെന്ന ബോർഡ് കാണാം. കഴിഞ്ഞ 50 ദിവസം കൊണ്ട് പേടിഎം നേടിയത് 15 വർഷം കൊണ്ടുണ്ടാക്കാവുന്ന നേട്ടമാണെന്ന് പറയാം.

ഈ കണക്കുകളെല്ലാം ഡിജിറ്റൽ ഇന്ത്യ, ക്യാഷ്‌ലെസ് ഇന്ത്യ എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ചെറിയ നീക്കങ്ങളാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്. ആർബിഐ നിരീക്ഷണപ്രകാരം പുതിയ പ്രഖ്യാപനം വന്നതിനു ശേഷം മൊബൈൽ വലെറ്റുകളെല്ലാം വൻ നേട്ടം കൈവരിച്ചെന്നാണ്. പേടിഎമ്മിനു ഇപ്പോൾ ദിവസവും 32.5 ലക്ഷം ഇടപാടുകളാണ് നടക്കുന്നത്. 60 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. ഡിസംബർ ആദ്യത്തിലെ ആർബിഐയുടെ കണക്കുപ്രകാരം പേടിഎം അല്ലാതെയുള്ള മറ്റ് എട്ടു മൊബൈൽ വലെറ്റുകളും പെയ്മെന്റ് സർവീസുകളും ദിവസവും 25 ലക്ഷം ഇടപാടുകളിൽ നിന്നായി 60 കോടി രൂപയാണ് സ്വന്തമാക്കിയത്. ബാങ്കുകളുടെ മൊബൈൽ ആപ്പുകളുടെ ഉപയോഗവും കൂടി. മൊബൈൽ വോലറ്റ് വഴിയുള്ള ഇടപാടുകളുടെ സുരക്ഷയാണ് ഏറ്റവും വലിയ വെല്ലുവിളി. മിക്ക ഓൺലൈൻ പെയ്മെന്റ് സർവീസുകളുടെയും സുരക്ഷ ശക്മാക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നുള്ള ആപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പാസ്‌വേർഡ് സുരക്ഷിതമാക്കാനായി പ്രത്യേകം ഫീച്ചർ തന്നെ പേടിഎം തുടങ്ങിയിട്ടുണ്ട്. പിൻ, പാസ്‌വേർഡ്, ഫിംഗർപ്രിന്റ് സംവിധാനങ്ങളാണ് പേടിഎം ആപ്പ് സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്നത്.

കറൻസി നോട്ടുകൾ തികഞ്ഞില്ല, ഉപയോഗം കുറഞ്ഞു

500, 1000 നോട്ടുകൾ അസാധുവായതോടെ വിപണിയിലെ ഭൂരിഭാഗം കറൻസികളും ഇല്ലാതായി. ഇതോടെ കറൻസികളുടെ ഉപയോഗം കുറഞ്ഞുവെന്ന് പറയാം. നവംബർ 10 മുതൽ ഡിസംബർ അഞ്ചു വരെയുള്ള ആർബിഐ കണക്കുകൾ പ്രകാരം 3.81 ട്രില്ല്യൻ രൂപ അടിച്ചിറക്കി. എന്നിട്ടും പണത്തിന്റെ ക്ഷാമം തീർ‍ന്നിട്ടില്ല. നവംബർ 10 മുതൽ നവംബർ 27 വരെ രാജ്യത്തെ ബാങ്കുകളി‍ൽ നിക്ഷേപവും പിൻവലിക്കലുമായി 8,44,982 കോടി രൂപയുടെ ഇടപാടുകൾ നടന്നുവെന്നാണ് കണക്ക്. ഇതിൽ എക്സേഞ്ച് ചെയ്തത് 33,948 കോടി രൂപ. നിക്ഷേപിച്ചത് 8,11,033 കോടി രൂപ. ഈ കാലയളവിൽ 2,16,617 കോടി രൂപയാണ് പിൻവലിച്ചത്. ഈ തുകയെല്ലാം പിൻവലിച്ചത് എടിഎം, ബാങ്ക് കൗണ്ടർ വഴിയായിരുന്നു. എല്ലാം ഓഫ്‌ലൈൻ പിൻവലിക്കൽ.

എല്ലാവർക്കും വേണ്ട പോലെ കറൻസി നോട്ടുകൾ കിട്ടിയാൽ ഇ–സേവനങ്ങൾ മറന്നേക്കുമെന്നാണ് മിക്കവരുടെയും നിരീക്ഷണം. ഒരു രാത്രിയിൽ പരിഭ്രാന്തിയുടെ മുകളിൽ തുടക്കമിട്ട മൊബൈൽ വലെറ്റ് ഇടപാടുകൾ കൂടുതൽ കറൻസി നോട്ടുകൾ എത്തുന്നതോടെ എല്ലാം നിർത്തിയേക്കാം. ഇടപാടുകൾക്ക് വേറെ വഴി ഇല്ലാത്തതു കൊണ്ടു മാത്രമാണ് ഇപ്പോൾ മിക്കവരും ഓൺലൈൻ ഇടപാടുകൾ നടത്തുന്നത്. ഓൺലൈൻ ഇടപാടുകൾ നടത്താൻ മറ്റുള്ളവരുടെ സഹായം തേടുന്നവരും കുറവല്ല.

ഓൺലൈൻ പെയ്മെന്റ് രംഗത്ത് പേടിഎം നേരത്തെ സജീവമാണ്. മറ്റു സേവനങ്ങളെല്ലാം ഒരു പരിഭ്രാന്തിയുടെ മുകളിൽ നേട്ടമുണ്ടാക്കിയവരാണെന്ന് പറയേണ്ടിവരും. മൊബിക്യുക്ക് സർവീസ് നവംബർ 8 കഴിഞ്ഞുള്ള 30 ദിവസത്തിനിടെ 75,000 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസം കൊണ്ട് 20 ലക്ഷം പേരാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. അസോജത്തിന്റെ നിരീക്ഷണപ്രകാരം കറൻസി പിൻവലിച്ചിതിലൂടെ അടുത്ത ആറു വർഷത്തിനകം ഇന്ത്യയിലെ ഇ-വലെറ്റുകൾ 90 ശതമാനം വളർച്ച കൈവരിക്കുമെന്നാണ്.

ഇന്ത്യൻ ബ്രാൻഡുകൾ തളർന്നു

ഇന്റര്‍നെറ്റ് ബാങ്കിങ്ങും ഇ–വോലറ്റുകളും പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെയും നോട്ടു പിന്‍വലിക്കല്‍ ഇന്ത്യയുടെ സ്വന്തം ബ്രാൻഡുകളെയും ബാധിച്ചു. ഷവോമി, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഈ സമയത്തെ തന്ത്രപരമായി നേരിട്ടപ്പോള്‍ പല ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും പക്ഷേ ചുവടു തെറ്റുന്ന കാഴ്ചയാണ് കണ്ടത്. പൊതുവേ പറയുകയാണെങ്കില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി തകർന്നിരിക്കുന്നു. ചൈനീസ് കമ്പനികൾക്കു മുന്നിൽ ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡുകൾ തകർന്നിരിക്കുന്നു.

ലാവ, മൈക്രോമാക്സ് പോലെയുള്ള ചില കമ്പനികള്‍ നോട്ടു പിന്‍വലിക്കല്‍ സമയത്ത് ഉല്‍പ്പാദനം നിര്‍ത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രധാനമന്ത്രി മോദിയുടെ കറൻസി രഹിത സ്വപ്നത്തെ ഈ കമ്പനികളെല്ലാം പിന്തുണയ്ക്കുകയാണ്. രാജ്യത്തെ ടെക്ക് കമ്പനികളൊന്നും പുതിയ നീക്കത്തെ തള്ളിപ്പറയുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് സാമ്പത്തിക വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുമെന്നാണ് ഇവരുടെ പൊതു അഭിപ്രായം.

രാജ്യത്തെ മുൻനിര സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ മൈക്രോമാക്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അത്ര മികച്ചതല്ല. നോട്ടു പിൻവലിക്കൽ മൂന്നു–നാലു ആഴ്ച പിന്നിട്ടപ്പോൾ മൈക്രോമാക്സ് വിൽപന കുത്തനെ താഴോട്ടു പോയി. മൈക്രോമാക്സ് ഉൽപന്നങ്ങളുടെ വിൽപന 30 ശതമാനമാണ് ഇടിഞ്ഞത്. മൈക്രോമാക്സിന്റെ വിപണി വിഹിതം ഒക്ടോബറിൽ 37 ശതമാനം ഉയര്‍ന്നപ്പോൾ നവംബറിൽ ഇത് 34 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി മൈക്രോമാക്സിന്റെ വിൽപന 15 മുതൽ 18 ശതമാനം വരെ താഴോട്ടു പോയി.

പ്രശ്‌നമേറിയ വിപണി

മൊബൈല്‍ ഉൽപന്നങ്ങളുടെ വിപണി അൽപം സങ്കുചിതമാണ്. രാജ്യാന്തര വിപണികളിൽ ദിവസവും പതിനായിരക്കണക്കിന് മോഡൽ ഹാൻഡ്സെറ്റുകളാണ് ഇറങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിലയില്‍ നല്‍കാനായി കമ്പനികള്‍ മത്സരമാണ്. ആരു ജയിക്കുമെന്നുള്ള വാശിയേറിയ മത്സരം. വൺപ്ലസ്, ഷവോമി, ലീക്കോ തുടങ്ങിയ കമ്പനികള്‍ എല്ലാം തന്നെ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് മുതലായവ വഴി ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്ലാസ്റ്റിക് മണി, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ കൂടുകയും 'ക്യാഷ് ഓണ്‍ ഡെലിവറി' ഓപ്ഷന്‍ കുറഞ്ഞു വരികയും ചെയ്തു.

ഇനിയെന്ത്?

എന്നാൽ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വരും ദിവസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ വരുമെന്നാണ് കരുതുന്നത്. ആധാർ അടിസ്ഥാനമാക്കിയുള്ള പണമിടപാട്, സർക്കാർ ഇ–മാർക്കറ്റ്, സമ്മാന പദ്ധതികൾ, ഇ–പെയ്മെന്റിനു പുതിയ ആപ്ലിക്കേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ക്യാംപെയിൻ, സൗജന്യ ഇന്റർനെറ്റ്, ഫ്രീ ആന്റി വൈറസ് സോഫ്റ്റ്‌വെയർ, രാജ്യാന്തര കമ്പനികളെ കൂട്ടുപിടിച്ച് വൻ പദ്ധതികൾ എല്ലാം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാൻ പോകുകയാണ്. ഇതിൽ ചിലതെല്ലാം വന്നു കഴിഞ്ഞു. ഇനി ക്യാംപെയിനിന്റെ ദിനങ്ങളാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :