E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 05:22 PM IST

Facebook
Twitter
Google Plus
Youtube

More in Business

ആപ്പിളിന്റെ സമയം ശരിയല്ല, ലക്ഷങ്ങൾ വിലയുള്ള പുതിയ മാക്ബുക്കും വൻ പരാജയം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

macbook
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആപ്പിളിന്റെ സമയം ശരിയല്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. അടുത്തിടെ പുറത്തിറക്കിയ ആപ്പിൾ ഉൽപന്നങ്ങൾക്കൊന്നും വിപണിയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ ദശാബ്ദത്തില്‍ ആദ്യമായി ആപ്പിള്‍ ലാപ്‌ടോപുകള്‍ പ്രതീക്ഷയ്‌ക്കൊത്തു ഉയരാതെ പോയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവയ്ക്ക് ആവശ്യത്തിനുള്ള ഗുണങ്ങളോ സ്ഥിരതയോ ഇല്ലെന്നാണ് ഇതില്‍ പറയുന്നത്. കൺസ്യൂമർ റിപ്പോർട്ട്സിലാണ് മാക്ബുക്ക് പരാജയമാണെന്ന് പറയുന്നത്.

പക്ഷഭേദമില്ലാതെയുള്ള അവലോകന റിപ്പോര്‍ട്ടുകളില്‍ ഏറ്റവും മികച്ചതാണ് കൺസ്യൂമർ റിപ്പോർട്ട്സ്. വിവിധ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ, പ്രകടനം, സ്ഥിരത എന്നിവ ശരിയായി വിശകലനം ചെയ്തിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

കൺസ്യൂമർ റിപ്പോർട്ട്സ് സാധാരണയായി 'റെക്കമെന്‍ഡഡ്' വിഭാഗത്തിലാണ് ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ പുതിയ മാക്ബുക്ക് പ്രോ ഈ വിഭാഗത്തില്‍ പെടുന്നില്ല. ബാറ്ററി ലൈഫ് ആണ് ഇങ്ങനെ ഉൾപ്പെടുത്താതിനു പ്രധാന കാരണം.

4.5-19.6 മണിക്കൂർ മാത്രമേ പുതിയ മാക്ബുക്കിന്റെ ബാറ്ററി നിലനില്‍ക്കുകയുള്ളൂ. സ്റ്റാന്‍ഡേര്‍ഡ് കണ്ടീഷനിലാണ് ഇത്രയും സമയം ബാറ്ററി ലൈഫ് കിട്ടുന്നത്. സാധാരണയായി ഇതില്‍ അഞ്ചു ശതമാനം വരെ വ്യതിയാനം സംഭവിക്കാം. എന്നാല്‍ 300 ശതമാനം വ്യതിയാനം ഉണ്ടാവുക എന്നത് ആപ്പിളിനെ സംബന്ധിച്ച് ഏറെ ഗുരുതര പ്രശ്‌നമാണ്.

ഉല്‍പാദകരില്‍ നിന്നുള്ള വിവരങ്ങളെ ആശ്രയിച്ചല്ല കൺസ്യൂമർ റിപ്പോർട്ട്സ് വിശകലനക്കുറിപ്പുകള്‍ തയ്യാറാക്കുന്നത്. വിപണിയില്‍ പുതിതായി ഇറങ്ങുന്ന ഓരോ ഉല്‍പ്പന്നവും വാങ്ങി സ്വയം ടെസ്റ്റ് ചെയ്തു പുറത്തിറക്കുന്ന റിപ്പോര്‍ട്ടുകളാണിവ. ബാറ്ററി ടെസ്റ്റുകള്‍ക്കായി ഒരു എക്സ്റ്റേണൽ ടൂൾ ഉപയോഗിക്കുന്നുണ്ട്. സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ്സ് 100 Nits വരെ ഉയര്‍ത്തി ഏറ്റവും പുതിയ ഒഎസ് ആയ മാക്ഒഎസ് (macOS Sierra 10.2.1/ 10.2.2) അപ്‌ഡേറ്റ് ചെയ്യും. വൈഫൈ ഉപയോഗിച്ച് പത്തു പേജുകള്‍ ഡൗണ്‍ലോഡ് ചെയ്യും .

ഇടയ്ക്ക് ബുദ്ധിമുട്ടുകള്‍ വരുന്നത് ഒഴിവാക്കാനായി ഒരു ലോക്കല്‍ സെര്‍വറില്‍ ഈ വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്യും. ഒഎസിന്റെ ഡിഫോള്‍ട്ട് ആയിട്ടുള്ള ബ്രൗസര്‍ ആണ് ഇതിനായി ഉപയോഗിക്കുക. ഇവിടെ ഉപയോഗിച്ചത് സഫാരി ആയിരുന്നു. ഗൂഗിള്‍ ക്രോം പൊതുവേ ബാറ്ററി ഉപയോഗം കൂടുതല്‍ ആയതു കൊണ്ടാണിത്. അപ്പോള്‍ ബാറ്ററി സ്ഥിരതയുള്ളതും ഒരേ ലെവലില്‍ കൂടുതല്‍ നേരം നില്‍ക്കുന്നതായും കണ്ടു. 15- ഇഞ്ച് മാക്ബുക്ക് പ്രോ, ടച്ച്ബാറുള്ള 13– ഇഞ്ച് മാക്ബുക്ക് പ്രോ, ടച്ച് ബാർ ഇല്ലാത്ത 13– ഇഞ്ച് മാക്ബുക്ക് പ്രോ എന്നീ മൂന്നു ഡിവൈസുകളിലും രണ്ടുതവണ പരീക്ഷണം ആവര്‍ത്തിക്കുകയുണ്ടായി.

ആപ്പിളിന്റെ ഫിലിപ്പ് ഷില്ലര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. ഈ വിശകലനക്കുറിപ്പുകള്‍ തങ്ങളുടെ ലാബ് ടെസ്റ്റുകളുമായി യോജിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുതിയ മാക്ബുക്കില്‍ ഷെയ്പ്ഡ് ബാറ്ററികൾ ഉപയോഗിക്കാനായിരുന്നു കമ്പനിയുടെ ശരിക്കുള്ള പദ്ധതി. ഇത്തരം ബാറ്ററികള്‍ക്ക് ഹൈ കപ്പാസിറ്റിയുണ്ട്. എന്നാല്‍ ഇത് പെട്ടെന്ന് വിപണിയില്‍ ഇറക്കേണ്ടതിനാല്‍ ആ പ്ലാന്‍ ഉപേക്ഷിച്ച് സ്റ്റാന്‍ഡേര്‍ഡ് ബാറ്ററികള്‍ ഉപയോഗിക്കുകയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :