രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ വിവിധ ഡേറ്റാ ഓഫറുകളാണ് ദിവസവും പ്രഖ്യാപിക്കുന്നത്. റിലയന്‍സ് ജിയോ തുടങ്ങിവെച്ച ഓഫറുകളെ ഒറ്റയ്ക്ക് നേരിടാൻ ലക്ഷ്യമിട്ട് സർപ്രൈസ് ഓഫറുകളാണ് എയർടെൽ അവതരിപ്പിക്കുന്നത്.
ഹോളി ദിനമായ മാർച്ച് 13 നാണ് എയർടെല്ലിന്റെ പുതിയ സർപ്രൈസ് ഓഫർ വാർത്ത പുറത്തുവന്നിരിക്കുന്നത്. പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് 30 ജിബി 4ജി ഡേറ്റയാണ് ഓഫർ നല്‍കുന്നത്. മൂന്നു മാസത്തേക്കാണ് ഈ ഡേറ്റ. ഓരോ മാസവും 10 ജിബി ഡേറ്റ ഫ്രീയായി ഉപയോഗിക്കാം.
മൈ എയർടെൽ ആപ്പ് വഴിയാണ് ഈ ഓഫർ നൽകുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്തവർക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്ത് ഓഫർ സ്വന്തമാക്കാം. സർപ്രൈസ് ഓഫർ സംബന്ധിച്ച് ആപ്പിലെ മെസേജ് കാണാം. മെസേജിൽ ക്ലിക്ക് ചെയ്ത് ഓഫർ ആക്ടിവേറ്റ് ചെയ്താൽ മാസവും 10 ജിബി ഉപയോഗിക്കാം. ഓഫർ ആക്ടിവേറ്റ് ആയാൽ മെസേജ് വഴി നോട്ടിഫിക്കേഷൻ ലഭിക്കും.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക