ഇടിഎഫില്‍ നിക്ഷേപിച്ചതുവഴി ഇപിഎഫ്ഒയ്ക്ക് മികച്ച റിട്ടേണ്‍‌

epfo-t
SHARE

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിച്ചതുവഴി എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന് മികച്ച റിട്ടേണ്‍. കഴിഞ്ഞ മെയ് വരെ 16.07 ശതമാനം റിട്ടേണാണ് ഇപിഎഫ്ഒ നേടിയത്. നാല്‍പത്തിയേഴായിരത്തി നാനൂറ്റി മുപ്പത്തിയൊന്ന് കോടി രൂപയാണ് ഓര്‍ഗനൈസേഷന്‍റെ നിക്ഷേപം.  

2015 ഓഗസ്റ്റുമുതലാണ് എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇടിഎഫില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. ഓര്‍ഗനൈസേഷനില്‍ അംഗങ്ങളായിട്ടുള്ളവരുടെ നിക്ഷേപത്തിന്റെ അഞ്ചുശതമാനമായിരുന്നു ആദ്യകാലത്ത് ഇടിഎഫിലേക്ക് മാറ്റിയിരുന്നത്. തുടര്‍ന്ന് പത്തുശതമാനവും പിന്നീട് പതിനഞ്ചുശതമാനവുമായി ഉയര്‍ത്തി. യുടിഐ മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തിനാണ് ഇപിഎഫ്ഒയ്ക്ക് ഏറ്റവും കൂടുതല്‍ റിട്ടേണ്‍ കിട്ടിയത്. 17 ശതമാനം. 8,995 കോടി രൂപയാണ് ഇതുവഴി ലഭിച്ചത്. എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തിന് 16.07 ശതമാനം റിട്ടേണ്‍ കിട്ടി. എസ്ബിഐ മ്യൂച്വല്‍ ഫണ്ടില്‍ 34,603 കോടി രൂപ ഇപിഎഫ്ഒ നിക്ഷേപിച്ചിരുന്നു. ഇത്തരത്തിലുള്ള വരുമാനം പിഎഫ് അക്കൗണ്ടുകളിലേക്ക് മാറ്റാനാണ് ഓര്‍ഗനൈസേഷന്റെ തീരുനമാനം. ഇടിഎഫ് നിക്ഷേപപരിധി കൂട്ടാനോ കുറയ്ക്കാനോ അംഗത്തിന് അവകാശം നല്‍കുന്ന കാര്യവും ഉടന്‍ തന്നെ നിലവില്‍ വരും. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. അതേസമയം, ഇടിഎഫ് നിക്ഷേപത്തിലൂടെയുള്ള വരുമാനം, പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതോടെ മാത്രമേ ഓരോ ഇപിഎഫ്ഒ അംഗത്തിനും ലഭിക്കൂ

MORE IN BUSINESS
SHOW MORE