സാമ്പത്തിക തട്ടിപ്പ്; പൊതുമേഖലാബാങ്ക് ഓഹരികളിൽ ഇടിവുതുടരുന്നു

banking-share-dip-t
SHARE

സാമ്പത്തിക തട്ടിപ്പിനെതുടർന്ന് രാജ്യത്തെ പൊതുമേഖലാബാങ്ക് ഓഹരികളിൽ ഇടിവുതുടരുന്നു. പിഎൻബി ഓഹരികളിൽ മാത്രം പത്തരശമാനത്തിൻറെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരംനിർത്തി.  

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ പുറത്തുവന്നതാണ് ഓഹരിവിപണിക്ക് തിരിച്ചടിയായത്. പതിനോരായിരംകോടിരൂപയുടെ തട്ടിപ്പുനടന്ന പഞ്ചാബ് നാഷണല്‍ബാങ്ക് ഓഹരികൾ തുടർച്ചയായദിനങ്ങളിലും താഴേക്കുപതിക്കുകയാണ്. ഇന്നുമാത്രം 13.15പോയൻറിൻറെ ഇടിവ്. അതായത് പത്തരശതമാനം. ഇതോടെ ഓഹരിവില 115രൂപയിലേക്ക് കൂപ്പുകുത്തി.  

എസ്ബിഐ ഓഹരികളില്‍ ഉൾപ്പെടെയുണ്ടായ തളർച്ച, നിഫ്റ്റി ബാങ്കിങ്ങിൽ 240പോയൻറിൻറെ നഷ്ടത്തിന് കാരണമായി. എന്നാൽ, വ്യാപാരം അവസാനിക്കുമ്പോൾ അത് 105പോയൻറാക്കി ചുരുക്കി. മിഡ്ക്യാപ് ഓഹരികളും നഷ്ടത്തിലാണ്. ഒരുഘട്ടത്തിൽ, സെൻസെക്സ് ‌നാനൂറുപോയൻറുവരെയും നിഫ്റ്റി 140പോയൻറുവരെയും നഷ്ടംരേഖപ്പെടുത്തി. വ്യാപാരം അവസാനിപ്പിക്കുമ്പോൾ ദേശിയസൂചിക 74പോയൻറ് താഴ്ന്ന് പതിനായിരത്തി മുന്നുറ്റിഎഴുപത്തിയെട്ടിലും, സെൻസെക്സ് 236പോയൻറ് കുറഞ്ഞ് മുപ്പത്തിമൂവായിരത്തി എഴുന്നൂറ്റി എഴുപത്തിയഞ്ചിലും എത്തി. ഇൻഫോസിസ്, റിലയൻസ്, കോൾഇന്ത്യ തുടങ്ങി എൻഎസ്ഇ ലിസ്റ്റ്ചെയ്യപ്പെട്ട 457കമ്പനികൾ നേട്ടത്തിലും, 1671കമ്പനികൾ നഷ്ടത്തിലും വ്യാപാരംനിർത്തി. ഏഷ്യൻമാർക്കറ്റിൽ ഇന്ത്യൻവിപണിക്ക് മാത്രമാണ്നഷ്ടം. രാജ്യാന്തര വിപണിയിൽ രൂപയുടെമൂല്യം ഇടിഞ്ഞു, 64രൂപ 57പൈസയായി .

MORE IN BUSINESS
SHOW MORE