ബാങ്കിങ് ഓഹരികളിൽ കനത്തനഷ്ടം

banking-share-t
SHARE

ശതകോടികളുടെ സാമ്പത്തിക തട്ടിപ്പുവിവരം പുറത്തുവന്നതിന് പിന്നാലെ ബാങ്കിങ് ഓഹരികളിൽ കനത്തനഷ്ടം.  ഫെഡറൽബാങ്കും കൊടാക്ബാങ്കും ഒഴികെ എല്ലാ ബാങ്ക് ഓഹരികളിലും ഇടിവ് പ്രകടമായി. സിബിഐ കേസ് രജിസ്റ്റർചെയ്തതിന് പിന്നാലെ ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനിഓഹരികളും കൂപ്പുകുത്തി. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരംനിർത്തി. 

പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികൾ തുടർച്ചയായി മൂന്നാംദിനവും താഴേക്കുപോയി. കഴിഞ്ഞദിവസത്തെ വിപണിവിലയിൽനിന്ന് വ്യാപാരആരംഭത്തിൽ രണ്ടരശതമാനംകൂടി ഇടിഞ്ഞു. ഇതോടെ ഓഹരിവില 125രൂപയിലെത്തി. മൂന്നുദിവസത്തിനിടെയുണ്ടായ ഇടിവ് ഇരുപത്തിയഞ്ച് ശതമാനത്തോളം. ഇതിനുപിന്നാലെയാണ് പിഎൻബിയിൽനിന്ന് പതിനോരായിരംകോടി തട്ടിയകേസിൽ, നിരവ് മോദിയുടെ അമ്മാവൻ മെഹുൽ ചിനുഭായിസോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനിയും പ്രതിസ്ഥാനത്ത് എത്തിയത്. 

ഇതോടെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ ഗീതാഞ്ജലി ജംസിൻറെ ഓഹരികൾ നിക്ഷേപർ പിൻവലിച്ചു. വിൽപനസമ്മർദത്തിൽ 104രൂപയെന്ന 52ആഴ്ചയിലെ ഉയർന്ന നിരക്കിൽനിന്നും ഓഹരിവില എത്തിയത് 47രൂപയിലേക്ക്. ഇടിഞ്ഞത് 20ശതമാനം. രണ്ടുദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് 130കോടി. 

ബാങ്കിങ് ഓഹരികളിലെയും മിഡ്ക്യാപ് ഓഹരികളിലെയും ഇടിവ് ഇന്ത്യൻ ഓഹരിവിപണിയെ തളർത്തി. നിഫ്റ്റിബാങ്ക് 240പോയൻറ്താഴ്ന്നു. സെൻസെക്സ് 287പോയൻറ് കുറഞ്ഞ് 34011ലും, നിഫ്റ്റി 93 പോയന്‍റ് ഇടിഞ്ഞ് 10452ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻമാർക്കറ്റിൽ വലിയനഷ്ടംനേരിട്ടത് ഇന്ത്യൻവിപണിമാത്രം. രാജ്യാന്തരവിപണിയിൽ രൂപയുടെ മൂല്യംതാഴ്ന്നു. 64രൂപ 14പൈസയിലെത്തി.  

MORE IN BUSINESS
SHOW MORE