ഫ്ലാറ്റ് നിർമാണം: ഏക ജാലക സംവിധാനം പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റ് മേഖല

flat
SHARE

ഫ്ളാറ്റുകളുടെ നിർമാണ അനുമതികൾക്കുള്ള ഏക ജാലക സംവിധാനമാണ് റിയൽ എസ്റ്റേറ്റ് മേഖല സംസ്ഥാന ബജറ്റിൽ പ്രതീക്ഷിക്കുന്നത്. റിയൽ എസ്റേറ്റ് ഇടപാടുകളിൽ ജി.എസ്.ടി ഏർപ്പെടുത്തുന്നതിലെ അവ്യക്തത ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്. 

ഫ്ളാറ്റുകളുടെ നിർമാണത്തിന് അനുമതിക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്നത് മുൻ സർക്കാരുകളുടെ വാഗ്ദാനമാണ്. ഇക്കുറി ഈ വാഗ്ദാനത്തിന് ബജറ്റിൽ ഉറപ്പ് ലഭിക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രതീക്ഷ. നിർമാണങ്ങൾക്ക് കൂടുതൽ ഭൂമി ലഭ്യമാകുമെന്നും മേഖല പ്രതീക്ഷിക്കുന്നു. 

റിയൽ എസ്‌റ്റേറ്റ് മേഖലയെ ജി എസ് ടി യിലേക്ക് ഉൾപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിന് സംസ്ഥാനം എതിരാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ജി.എസ്.ടി ഏർപ്പെടുത്തുന്നതിലെ അവ്യക്തത ആശങ്കയുണ്ടാക്കുന്നു. 60 മീറ്റർ സ്ക്വയറിൽ താഴെയുള്ള വീടുകൾക്ക് 12% ജി.എസ്.ടി ഏർപ്പെടുത്തുന്നത് അധിക ഭാരമാകും.

റിയൽ എസ്റ്റേറ്റ് മേഖലയിലെ ജി എസ് ടി സംസ്ഥാനത്തിന്റെ വരുമാനത്തെയും കാര്യമായി ബാധിക്കും 

MORE IN BUSINESS
SHOW MORE