'ആപ്പിള്‍' പഴയ മോഡലുകൾ ഒഴിവാക്കുന്നു

Thumb Image
SHARE

പ്രമുഖ അമേരിക്കന്‍ സ്മാര്‍‌ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ പഴയ മോഡലുകളുടെ ഉത്പാദനം കുറയ്ക്കുന്നു. ഫോണുകള്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങളില്‍ നിരന്തരം പരാതികള്‍ ഉയരുന്നതിനിടയിലാണ് കമ്പനിയുടെ നടപടി. ഐ ഫോണുകളിലുണ്ടാകുന്ന അപ്രതീക്ഷിത സോഫ്റ്റ്‍‍‍‍‌‌‍‍വെയര്‍ ഷട്ട്ഡൗണും, അല്‍പ്പായുസ്സുകളായ ബാറ്ററികളും സംബന്ധിച്ച് ആയിരക്കണക്കിന് പരാതികളാണ് ആപ്പിളിന് ലഭിച്ചത്. ഇതിനെ പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ തന്നെ കമ്പനി ഒരു സോഫ്റ്റ്‍‍‍‍‍‍‍‍‍വെയര്‍ പുറത്തിറക്കിയിരുന്നു. അതുകൊണ്ടും ഫലം ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് പഴയ ഫോണുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നതിനുള്ള നടപടികളിലേക്ക് ആപ്പിള്‍ കടന്നത്. പഴയ മോഡലുകളുടെ സോഫറ്റ്‍‍‍‍‍വെയര്‍ അപ്ഡേറ്റ് ചെയ്യതതിന് ശേഷമാണ് പ്രധാനമായും ഈ പ്രശ്നങ്ങള്‍ കണ്ട് വന്നിരുന്നത്. 

എന്നാല്‍ ഐ ഫോണിന്‍റെ പുതിയ വെര്‍ഷനുകളിലൊന്നായ ഐ ഫോണ്‍ 6, 6എസ് ,എസ് ഇ എന്നിവയില്‍ ഇത്തരം സാങ്കേതിക പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വിജയകരമായി കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് മറ്റ് ഐ ഫോണുകളിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്നതിനു വേണ്ടിയാണ് ആപ്പിള്‍ ഇപ്പോള്‍ പഴയ ഫോണുകളുടെ ഉത്പാദനത്തില്‍ നിയന്ത്രണമേല്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ആപ്പിളിന്‍റെ പുതിയ മോഡലുകള്‍ വിറ്റ് പോകാത്തതിനാല്‍ കമ്പനി തന്നെ സ്വയം സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങളാണ് ഫോണുകളില്‍ നേരിടുന്നതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില ഉപഭോക്താക്കള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. സോഫ്റ്റ്‍‍‍‍‍‍‍‍‍‍‍വെയറുകള്‍ അപ്പഡേറ്റ് ചെയ്യുമമ്പോള്‍ മുതലാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നതെന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും പ്രശ്നങ്ങള്‍ പരിഹരിച്ച് ജനപ്രിയ മോഡലുകള്‍ ആപ്പിള്‍ വീണ്ടും പുറത്തിറക്കുമെന്നാണ് ഐ ഫോണ്‍ ആരാധകരുടെ പ്രതീക്ഷ. 

MORE IN BUSINESS
SHOW MORE