നിരത്തുകൾ കീഴടക്കാൻ ഡ്രൈവറില്ലാ വാഹനങ്ങള്‍ എത്തുന്നു

Thumb Image
SHARE

നിരത്തുകളെ അടക്കി ഭരിക്കാന്‍‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ എത്തുന്നു. അമേരിക്കയിലെ ഡിറ്റ്രോയിറ്റില്‍ നടക്കുന്ന ഇന്‍റര്‍നാഷ്ണല്‍ ഓട്ടോ ഷോയിലാണ് പ്രഖ്യാപനം നടന്നത്. വാഹനങ്ങള്‍ ഈ വര്‍ഷം തന്നെ വിപണിയിലെത്തിയേക്കുമെന്നാണ് സൂചന. 

അനിയന്ത്രിതമായ വാഹനപ്പെരുപ്പവും അനുദിനം വര്‍ധിച്ചു വരുന്ന വാഹനാപകട നിരക്കും മൂലം ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കായുള്ള ശ്രമത്തിലായിരുന്നു ശാസ്ത്രലോകം. ഈ ശ്രമങ്ങള്‍ ഫലം കാണുന്നു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഡ്രൈവറില്ലാ കാറുകള്‍ നിര്‍മ്മിക്കുന്ന ഓട്ടോണോമസ് ഡ്രൈവിംഗ് സോല്യൂഷന്‍സ് കമ്പനിയുടെ ഏന്‍ജിനിയര്‍ ജാക്ക് വീസ്റ്റിന്‍റെ വാക്കുകള്‍ പ്രകാരം ഈ വര്‍ഷം തന്നെ ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങിയേക്കും. 

ഈ കഴിഞ്ഞ 13-ാം തീയതി ആരംഭിച്ച ഷോയില്‍ വിവിധ കമ്പനികളുടെ ഡ്രൈവറില്ലാ വാഹനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതില്‍ സ്റ്റോക്ക്ഹോമില്‍ നിന്നുള്ള എയ്ന്‍‍‍‍‍‍‍ റൈഡ് എന്ന കമ്പനി അവതരിപ്പിച്ച സ്വയം നിയന്ത്രിതമായ ട്രക്കാണ് ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപ്പറ്റിയത്. ഈ വാഹനം റിമോര്‍ട്ട് വഴി നിയന്ത്രിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. 

പ്രമുഖ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സും, ഫോര്‍ഡും ഇതേ പാതയില്‍ തന്നെയാണ്. ജനറല്‍ മോട്ടോഴ്സ് റോബോര്‍ട്ട് നിയന്ത്രിതമായ ടാക്സി കാറുകളും അടുത്ത വര്‍ഷം പുറത്തിറക്കുമ്പോള്‍ ഫോര്‍ഡ് സ്വയം നിയന്ത്രിത കാറുകള്‍ ഈ വര്‍ഷം തന്നെ പരീക്ഷിക്കുമെന്നാണ് സൂചന. ഏതായാലും ഡ്രൈവറില്ലാ കാറുകള്‍ നമ്മുടെ നിരത്തുകളെ കീഴടക്കാന്‍ അധികം നാളുകള്‍ കാത്തിരിക്കേണ്ടതില്ല. 

MORE IN BUSINESS
SHOW MORE