ബേപ്പൂരിലെ ഉരു നിര്‍മാണവും സംസ്ഥാനം വിടുന്നു

Thumb Image
SHARE

പ്രസിദ്ധമായ കോഴിക്കോട് ബേപ്പൂരിലെ ഉരു നിര്‍മാണവും സംസ്ഥാനം വിടുന്നു. നിര്‍മാണചിലവ് താങ്ങാന്‍ കഴിയാത്തതാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വ്യവസായത്തെ തകര്‍ക്കുന്നത്. ബേപ്പൂരിലെ മിക്ക ഉരുനിര്‍മാതാക്കളും ഗുജ്റാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിര്‍മാണകേന്ദ്രങ്ങള്‍ തുറന്നു കഴിഞ്ഞു. 

ഒരു പക്ഷേ ബേപ്പൂരില്‍ നിന്നുള്ള അവസാന ഉരുകളിലൊന്നിന്റെ നീറ്റിലിറക്കല്‍ ചടങ്ങാകും ഇത്. ഉരുവും ഖലാസികളും സമീപഭാവിയില്‍ തന്നെ ഗതകാല സ്മരണകളുടെ കൂട്ടത്തിലേക്ക് മാറിയേക്കാം. നിര്‍മാണചിലവ് കുത്തനെ കൂടുന്നതാണ് നിര്‍മാതാക്കളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഉരുകയറാന്‍ പ്രേരിപ്പിക്കുന്നത്. കൂലി മാത്രമല്ല. അസംസ്കൃത വസ്തുക്കളുടെ വിലയിലും സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ വ്യത്യാസമുണ്ട്. ഗുജ്റാത്താണ് മിക്ക വ്യവസായികളും ലക്ഷ്യം വെയ്ക്കുന്നത് 

ഈ ഉരുവിന്റെ നിര്‍മാണചിലവ് 12 കോടി രൂപയാണ്. ഓരോ ആഢംബര ഉരുവും കേരളത്തില്‍ എത്തിക്കുന്നത് ഇങ്ങിനെ കോടികളാണ്. അതാണ് കൂടൊഴിയാനായി കാത്തിരിക്കുന്നത്. അതേ സമയം ഉരുനിര്‍മാണം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുമ്പോള്‍ ബേപ്പൂര്‍ ഉരുവെന്ന പെരുമ നഷ്ടമാകുമെന്ന ആശങ്കയും വ്യവസായികള്‍ക്കുണ്ട്. ഇതുവഴി ഓര്‍ഡര്‍ കിട്ടാന്‍ ബുദ്ധിമുട്ടാകുമെന്നും ഒരു വിഭാഗം നിര്‍മാതാക്കള്‍ ചൂണ്ടികാണിക്കുന്നു 

MORE IN BUSINESS
SHOW MORE