വിപണയിലെ പുതിയ താരമായി കടലോരത്തെ മീന്‍

Thumb Image
SHARE

വിഷമില്ലാത്ത പച്ചക്കറി പോലെ തന്നെ വിപണയിലെ പുതിയ താരമാണ് വിഷമില്ലാത്ത മീന്‍. കടലില്‍ നിന്നും പിടിക്കുന്ന മീന്‍ മണിക്കൂറുകള്‍ക്കം ഉപഭോക്താക്കള്‍ക്കെത്തിച്ചാണ് വിപണി പിടിക്കുന്നത്. കോഴിക്കോട് പന്നിയങ്കരയിലെ കടലോരമെന്ന മീന്‍വില്‍പന കേന്ദ്രത്തില്‍ നല്ല മീന്‍ തേടിയെത്തുന്നവരുടെ തിരക്കാണിപ്പോള്‍ 

ചുറ്റിലും മായമാണ്. വിഷമാണ് കഴിക്കുന്നതിലേറെയും. മലയാളിയുടെ ഈ വലിയ ആശങ്കയാണ് ഈ ബിസിനസിന്റെ വിജയ രഹസ്യം. അമോണിയയും ഫോര്‍മാലിനും കലര്‍ന്നതാണെന്ന പേടി കാരണം മീന്‍ കഴിക്കാത്തവര്‍ക്ക് കടലോരത്തെ മീന്‍ ധൈര്യമായി കഴിക്കാം 

മിനിലുപയോഗിക്കുന്ന ഐസ് ശുദ്ധമായ വെള്ളത്തിലാണ് നിര്‍മ്മിക്കുന്നത്. കടലില്‍ നിന്നും പിടിച്ച് ഇരുപത്തിനാല് മണിക്കൂര്‍ മാത്രമേ കടലോരത്തെ കച്ചവടം ഒള്ളൂ. നല്ല മീന്‍ മിതമായ വിലയ്ക്ക് കിട്ടിത്തുടങ്ങിയതിന്റെ ആശ്വാസമാണ് ഉപഭോക്താക്കള്‍ക്ക്, മല്‍സ്യത്തൊഴിലാളികളുടെ കൂട്ടായ്മ രൂപപെടുത്തിയാണ് വിശ്വാസ്യത മാത്രം ബ്രാന്‍ഡിങാക്കിയുള്ള ഈ മീന്‍ കച്ചവടം 

MORE IN BUSINESS
SHOW MORE