സംസ്ഥാനത്ത് നാളികേര വില റിക്കോര്‍ഡിലെത്തി

Thumb Image
SHARE

സംസ്ഥാനത്ത് നാളികേര വില റിക്കോര്‍ഡിലെത്തി. ഒരു മാസത്തിനിടെ പതിന‍ഞ്ച് രൂപ വര്‍ധിച്ച് കിലോയ്ക്ക് 50 രൂപ പിന്നിട്ടു. തേങ്ങയുടെ വില കൂടിയതോടെ വെളിച്ചണ്ണ വിപണിയിലും വിലകയറി. കടുത്തവേനലിലുണ്ടായ ഉല്‍പാദന കുറവാണ് നാളികേരത്തിന്റെയും വെളിച്ചണ്ണയുടെയും വിലകൂടാന്‍ കാരണമായത് 

ആലപ്പുഴയില്‍ മൊത്തകച്ചവടക്കാര്‍ തേങ്ങ വില്‍ക്കുന്നത് കിലോയ്ക്ക് 47 രൂപയ്ക്ക്. മറ്റു കടകളില്‍ അമ്പതും അതിന് മുകളിലും. രണ്ടാഴ്ചയായി തെങ്ങുപോലെ നില്‍ക്കുകയാണ് തേങ്ങവില. ഒരു തേങ്ങയ്ക്ക് ശരാശരി 25 രൂപയ്ക്ക് അടുത്താണ് വില. കഴിഞ്ഞ വര്‍ഷം ഒരു കിലോയ്ക്ക് വില ഇരുപത്തിയഞ്ചേ ഉണ്ടായിരുന്നുള്ളു. ഒാണക്കാലത്ത് ആരംഭിച്ച വിലക്കുതിപ്പ് ഉടനൊന്നും താഴാനും ഇടയില്ല. ഉല്‍പാദനത്തിലെ കുറവാണ് എല്ലാത്തിനും കാരണം 

പച്ചതേങ്ങയുടെ വില കൂടിയതോടെ ആനുപാതികമായി വെളിച്ചണ്ണ വിപണിയും തിളയ്ക്കുകയാണ്. കിലോയ്ക്ക് 200 രൂപവരെയുണ്ട് വിപണി വില. എത്ര വിലയാണെങ്കിലും തേങ്ങയോ വെളിച്ചണ്ണയോ ഒഴിവാക്കാനാകില്ലല്ലോ. കടുത്ത വരള്‍ച്ചയാണ് കേരളത്തില്‍ ഉല്‍പാദനം കുറച്ചത്. ഇതരസംസ്ഥാനങ്ങളില്‍ തെങ്ങുകള്‍ക്കുണ്ടായ കീടബാധയും തേങ്ങയുടെ വരവ് കുറച്ചു, വില കൂട്ടി. 

MORE IN BUSINESS
SHOW MORE