വില കുറയ്ക്കാത്ത ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി

Thumb Image
SHARE

ചരക്കുസേവനനികുതി കുറച്ചിട്ടും വില കുറയ്ക്കാത്ത ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. ചരക്കുസേവനനികുതി വകുപ്പ് ഉദ്യോഗസ്ഥർ സംസ്ഥാനവ്യാപകമായി പരിശോധന നടത്തും. വില കുറയ്ക്കാത്ത ഹോട്ടലുടമകൾക്കെതിരെ അമിത ലാഭം തടയൽ നിയമം പ്രയോഗിക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. 

ഹോട്ടൽ ഭക്ഷണത്തിനുള്ള ചരക്കുസേവനനികുതി പതിനെട്ടിൽ നിന്നും പന്ത്രണ്ടിൽ നിന്നും അഞ്ചുശതമാനമായി താഴ്ന്നിട്ടും ചില ഹോട്ടലുകൾ വില ആനുപാതികമായി കുറയ്ക്കാത്ത സാഹചര്യത്തിലാണ് ധനവകുപ്പിന്റെ ഇടപെടൽ. സംസ്ഥാനവ്യാപകമായി ഹോട്ടലുകളിൽ പരിശോധന നടത്താൻ ധനമന്ത്രി സംസ്ഥാന ചരക്കുസേവനനികുതിവകുപ്പിന് നിർദേശം നൽകി. 

ഭക്ഷണസാധനത്തിന്റെ അടിസ്ഥാനവില ഉയർത്തി ചരക്കുസേവനനികുതി കുറഞ്ഞതിന്റെ നേട്ടം ജനങ്ങൾക്ക് നൽകാത്ത ഹോട്ടലുകൾക്കെതിരെ അമിതലാഭമെടുക്കൽ തടയുന്ന നിയമപ്രകാരമുള്ള നടപടിയെടുക്കാൻ സംസ്ഥാനം ശുപാർശ ചെയ്യും. ആദ്യമായാണ് വ്യാപാരികൾക്കെതിരെ ഈ നിയമപ്രകാരം നടപടിയെടുക്കാൻ സംസ്ഥാനം തീരുമാനിക്കുന്നത്. 

MORE IN BUSINESS
SHOW MORE