ലുലു മാളിനെ അടുത്തറിഞ്ഞ് ആന്ധ്രാ മുഖ്യമന്ത്രി

Thumb Image
SHARE

കൊച്ചി ഇടപ്പള്ളി ലുലു മാളിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ സന്ദർശനം. ലുലു ഗ്രൂപ്പ് ആന്ധ്രയിൽ വ്യവസായ സംരംഭം തുടങ്ങുന്നതിനു മുന്നോടിയായാണ് ചന്ദ്രബാബു നായിഡു കൊച്ചിയിലെത്തിയത്. 

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്കൊപ്പം ചെറു കാറിൽ ചുറ്റിയാണ് ആന്ധ്രാ മുഖ്യമന്ത്രി മാളിലെ കാഴ്ചകൾ കണ്ടത്. മാളിന്റെ പ്രവർത്തങ്ങളെ പറ്റി ചന്ദ്രബാബു നായിഡു വിശദമായി ചോദിച്ചറിഞ്ഞു. 

അപ്രതീക്ഷിതമായി എത്തിയ വിവിഐപി യെ കാണാനും ചിത്രം പകർത്താനുമുള്ള കൗതുകത്തോടെ ആളു കൂടിയതോടെ മാളിലാകെ തിരക്കായി. മൂവായിരം കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ആന്ധ്രാ പ്രദേശിൽ നടത്താൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനു മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. 

MORE IN KERALA
SHOW MORE