ആരും കൊതിക്കും ഹോണ്ട ഗ്രാസ്യ

honda-grazi
SHARE

രാജ്യത്തെ മുൻനിര ഇരുചക്രവാഹനനിർമാതാക്കളായ ഹോണ്ടയുടെ പുതിയ സ്കൂട്ടർ ഗ്രാസ്യ പുറത്തിറങ്ങി. ബുക്കിങ് നേരത്തെ തുടങ്ങിയിരുന്നെങ്കിലും ചിത്രവും വിലയും സവിശേഷതകളും പുറത്തുവിട്ടിരുന്നില്ല. 

അഡ്വാൻസ്ഡ് അർബൻ സ്കൂട്ടർ എന്നു വിശേഷിപ്പിക്കാവുന്ന ഗ്രാസ്യ യുവതലമുറയെയാണ് ലക്ഷ്യം വക്കുന്നത്. ഡ്യുവൽ ടോൺ ഫ്രണ്ട് കൗളിൽ വി രൂപത്തിലുള്ള ഹെഡ്‌ലൈറ്റ് കാഴ്ചയ്ക്കു മിഴിവേകുന്നു. ഡിജിറ്റൽ ഡിസ്പ്ളേ സൗകര്യമുള്ള ഇൻസ്ട്രുമെന്റ് കൺസോൾ ഗ്രാസ്യയെ വ്യത്യസ്ഥമാക്കുന്നു. 6500 ആർപിഎമ്മിൽ 8.52 ബിഎച്ച്പി പവറും 5000 ആർപിഎമ്മിൽ 10.54 എൻഎം ടോർക്കുേമകുന്നതാണ് എൻജിൻ. 125 സിസിയാണ് എൻജിൻ. 

57,897 രൂപയാണ് ഷോറൂം വില. ഓൺറോഡ് ഏകദേശം 65000 വരും. 2000 രൂപ കൊടുത്ത് ബുക്ക് ചെയ്യാം. 

MORE IN BUSINESS
SHOW MORE