നോട്ട് അസാധുവാക്കല്‍; മോദിക്കെതിരെ വിമർശനവുമായി തോമസ് ഐസക്

Thumb Image
SHARE

നോട്ടുനിരോധനം നരേന്ദ്രമോദിയുടെ സാമ്പത്തിക കൂടോത്രമെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ടുനിരോധനം വിവരക്കേടാണ്. വാചകമടിയിൽ അഭിരമിച്ചുകഴിയുന്ന മോദി രാജ്യത്തെ എടുത്ത് അമ്മാനമാടുകയാണെന്നും തോമസ് ഐസക് ആരോപിച്ചു. 

നോട്ടുനിരോധനം നടന്ന് ഒരുവർഷം തികയുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനമാണ് തോമസ് ഐസക് ഉന്നയിച്ചിരിക്കുന്നത്. ദോഷമല്ലാതെ ഒരുഗുണവും നോട്ടുനിരോധനം മൂലമുണ്ടായിട്ടില്ല. 

നോട്ടുനിരോധനം വഴി നരേന്ദ്രമോദി രാജ്യത്തെ നിക്ഷേപാന്തരീക്ഷം തകർത്തു. ആത്മവിശ്വാസത്തിന്റെ അന്തരീക്ഷം നഷ്ടമായി. സമ്പദ്്രംഗത്തെ ഡിജിറ്റൽ വൽക്കരണമൊക്കെ വെറും വാചകമടിയായെന്നും തോമസ് ഐസക് പരിഹസിച്ചു.

നോട്ടുനിരോധനം വഴി മൂന്നരലക്ഷം കോടിരൂപയുടെയെങ്കിലും ഉൽപാദന നഷ്ടം രാജ്യത്തിനുണ്ടായെന്നും തോമസ് ഐസക് പറ‍ഞ്ഞു.

MORE IN BUSINESS
SHOW MORE