റിലയന്‍സ് വോയ്‌സ്‌കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

anil-ambani-1
SHARE

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ വോയ്‌സ് കോള്‍ സേവനങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ അവസാനിപ്പിക്കുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിർദേശമനുസരിച്ച് ഡിസംബർ 31 വരെ നമ്പർ പോർട്ട് ചെയ്യാനുള്ള സമയം റിലയൻസ് നല്‍കിയിട്ടുണ്ട്.

4ജി ഡാറ്റ സേവനങ്ങള്‍ മാത്രമാകും ഇനിമുതല്‍ റിലയൻസ് വരിക്കാർക്ക് ലഭ്യമാവുക. കേരളം, ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങി എട്ടു ടെലികോം സര്‍ക്കിളുകളില്‍ റിലയന്‍സിന്റെ 2 ജി, 4 ജി സേവനം ലഭ്യമാകും. വോയ്‌സ്‌കോള്‍ സേവനം നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ എല്ലാംതന്നെ റിലയന്‍സ് പൂര്‍ത്തിയാക്കിയതായി ട്രായ് അറിയിച്ചു. 

46,000 കോടിയോളം രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷനുള്ളത്. കടബാധ്യതയെത്തുടര്‍ന്ന് എയർസെല്ലുമായി ലയനം നടത്താനുള്ള ശ്രമം റിലയന്‍സ് ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് വോയ്‌സ് കോള്‍ സേവനം നിര്‍ത്തലാക്കാന്‍ റിയലന്‍സ് തീരുമാനിച്ചത്.

MORE IN BUSINESS
SHOW MORE