നോക്കിയയുടെ ഫ്ളാഗ്ഷിപ് മോഡല്‍ നോക്കിയ 8 വിപണിയിലെത്തി

Thumb Image
SHARE

നോക്കിയയുടെ ഫ്ളാഗ്ഷിപ് മോഡല്‍ നോക്കിയ 8 വിപണിയിലെത്തി. പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളുമായി ഒരു ഇടവേളയ്ക്ക് ശേഷമാണ് നോക്കിയ ഉപഭോക്താക്കളിലേക്ക് മടങ്ങിയെത്തുന്നത്. 

ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ എന്നായിരുന്നു. എന്നാല്‍ പിന്നീടെത്തിയ സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ നോക്കിയക്ക് അടിതെറ്റി. പുറത്തിറങ്ങിയ ഫോണുകള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ അതെല്ലാം പിന്നിലാക്കിക്കൊണ്ട് എച്ച്എംഡി ഗ്ലോബലിനു കീഴിൽ നോക്കിയ വീണ്ടും വിപണിയിലെത്തുന്നു. 

6000-സീരീസ് അലുമിനിയത്തിൽ യുണിബോഡി ഡിസൈനിലാണ് നോക്കിയ 8 എത്തിയിരിക്കുന്നത്. IP54 റേറ്റിങ്ങുള്ള നോക്കിയ 8 ന് സ്പ്ലാഷ് പ്രൂഫ് സുരക്ഷയുണ്ട്. ആൻഡ്രോയ്ഡ് 7.1.1 നൗഗട്ടിൽ പ്രവർത്തിക്കുന്ന നോക്കിയ 8ൽ ആൻഡ്രോയിഡ് 8.0 ഒറിയോ പതിപ്പ് അപ്ഡേറ്റ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 835 എസ്ഒസിയാണ് പ്രോസസർ. ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തോടെ 2K LCD ഡിസ്പ്ലേ നോക്കിയ 8 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നാണ്. 

ആർജിബി, മോണോക്രോം സെൻസറുകളുള്ള 13 മെഗാപിക്സലിന്റെ രണ്ട് പിൻ ക്യാമറകളുണ്ട്. നോകിയ 8 ന്റെ മുൻക്യാമറയും 13 മെഗാപിക്സലാണ്. മുൻ, പിൻ ക്യാമറകൾ 4K വിഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കും. ലേസർ ഓട്ടോഫോക്കസ്, ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് എന്നിവയും ക്യാമറ ഫീച്ചറുകളാണ്. 

64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുള്ള നോക്കിയ 8ൽ മൈക്രോഎസ്ഡി കാർഡുകളിലൂടെ വികസിപ്പിക്കാവുന്നതാണ്. 3090mAh ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 4ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, യുഎസ്ബി 3.1 ടൈപ്പ്- സി കണക്ടിവിറ്റി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് സ്മാർട്ട്ഫോണിന്റെ മറ്റു സവിശേഷതകൾ. 36,999 രൂപയാണ് വില. 

MORE IN BUSINESS
SHOW MORE