അഞ്ച് മികച്ച ഓഹരികൾ, കൈനിറയെ നേട്ടം!!

business
SHARE

ഇന്ത്യന്‍ സമ്പദ്ഘടന നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കറന്‍സി നിരോധനം, ജിഎസ്ടി, ആധാര്‍ നമ്പര്‍, ഇൻസോൾവെൻസി– പാപ്പരത്ത നിയമം എന്നിങ്ങനെയുള്ള പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയതിന്റെ ഗുണഫലം വരും നാളുകളിൽ ലഭ്യമായിത്തുടങ്ങും. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം മെച്ചപ്പെടും. തുടര്‍ച്ചയായി രണ്ടു മികച്ച കാലവര്‍ഷം ലഭിച്ചത്, ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും അനുകൂലമാകും.

ഇപ്പോൾ കമ്പനികളുടെ വരുമാനചക്രം താഴ്ചയിലെത്തി നിൽക്കുകയാണ്. എന്നാൽ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള ഡിമാൻഡ് ഉയരുന്നതോടെ വളര്‍ച്ചയിലേക്കു മടങ്ങിയെത്തും. ദ്രുതഗതിയിലുള്ള മൂലധനം ചെലവഴിക്കല്‍ യാഥാർഥ്യമാകാൻ കുറഞ്ഞത് 15 മാസം പിടിക്കും. എങ്കിലും ചില മേഖലകളില്‍ അനുകൂല സ്ഥിതി കാണുന്നുണ്ട്. വിശാലതലത്തിൽ സമ്പദ്‌വ്യവസ്ഥ അനുകൂലമാണ്, കമ്മി നിയന്ത്രണത്തിലുമാണ്.

ആഗോളതലത്തിലും അനിശ്ചിതാവസ്ഥയുണ്ട്. രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസവും യൂറോപ്പില്‍ ധനലഭ്യത കുറഞ്ഞതും യുഎസ് ഫെഡ് ബാലൻസ് ഷീറ്റ് വെട്ടിച്ചുരുക്കിയതും കാരണങ്ങളാണ്. ഇതിന്റെ ആശങ്കകളും  വിപണിയിലുണ്ട്. പക്ഷേ മറ്റു നിക്ഷേപ മേഖലകളുടെ പ്രകടനം മോശമാകുന്നത് ആഭ്യന്തര നിക്ഷേപകരെ ഓഹരി വിപണിയിലേക്കു നയിക്കുന്നുണ്ട്.

അതേസമയം മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥയും വരുമാന വളര്‍ച്ചയും വരും വര്‍ഷങ്ങളില്‍ വിദേശ സ്ഥാപന നിക്ഷേപകരെയും ആകര്‍ഷിക്കുമെന്നു കരുതാം. അടുത്ത ഒരു വർഷ കാലയളവിൽ വിപണി നിക്ഷേപകർക്കു കൈനിറയെ നേട്ടം നൽകുമെന്നു തന്നെയാണു ഞങ്ങളുടെ പ്രതീക്ഷ.

5  മികച്ച ഓഹരികൾ

ഒരു വർഷകാലയളവിനുള്ളിൽ നല്ല നേട്ടം നൽകാൻ സാധ്യതയുള്ള അഞ്ച് ഓഹരികൾ ഇവിടെ ശുപാർശ ചെയ്യുന്നു.

1. ലാര്‍സന്‍ & ട്യുബ്രോ

അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം വർധിക്കുന്നതും സ്വകാര്യ കമ്പനികള്‍ക്കു പ്രതിരോധ മേഖലയിലെ കരാറുകള്‍ നൽകാൻ തുടങ്ങിയതും പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ എൽ & ടിക്കു ഗുണകരമാകും.

2. റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ശക്തമായ പെട്രോകെമിക്കല്‍ രംഗത്തെ മികച്ച ലാഭമാർജിനും ടെലിക്കോം ഉപകമ്പനിയായ റിലയന്‍സ്- ജിയോയുടെ വൻകുതിപ്പും ഓഹരിയുടെ മൂല്യം ഉയര്‍ത്തും.

3. ബാലസോര്‍ അലോയ്‌സ്

ഫെറോ ക്രോം വിലയിലെ കുതിപ്പും പുതിയ ഏറ്റെടുക്കലുകള്‍ക്കുള്ള സാധ്യതയും കമ്പനിക്കു ഗുണകരമാകും.

4. ലുമാക്‌സ് ഇന്‍ഡസ്ട്രീസ്

ഉപഭോക്താക്കൾ എല്‍ഇഡിയിലേക്കു മാറുന്നത് കമ്പനിയുടെ വരുമാനം വളർച്ച ഗണ്യമായി വർധിപ്പിക്കും.

5. മിന്‍ഡ കോര്‍പ്

വാഹനങ്ങളിലെ ഇലക്ട്രോണിക്‌സ് വിഹിതം ഉയരുന്നത് കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കും.

MORE IN BUSINESS
SHOW MORE