വ്യത്യസ്തമായൊരു സംരംഭം, പ്രതിമാസം 40,000 രൂപ വരെ വരുമാനം!!

bridula
SHARE

 

‘സ്മൃതിക െടറാക്കോട്ട സ്റ്റുഡിയോ’ എന്ന േപരിൽ ഒരു സ്ഥാപനം നടത്തുകയാണ് ബിദുല. കോഴിക്കോട് ജില്ലയിെല ഇലത്തൂരിലാണ് ഇതു പ്രവർത്തിക്കുന്നത്.

എന്തുകൊണ്ട് ഈ സംരംഭം?

∙ മണ്ണ്, മണ്ണ് ഉൽപന്നങ്ങൾ എന്നിവയോടു മനസു കൊണ്ടുള്ള അടുപ്പം.

∙ ഇത്തരം ഉൽപന്നങ്ങൾക്ക് ധാരാളം ആവശ്യക്കാർ ഉണ്ടെന്ന കണ്ടെത്തൽ.

∙ വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ഒരു ലഘു സംരംഭം എന്ന നിലയിൽ.

∙ കളിമണ്ണു മാത്രമാണ് അസംസ്കൃതവസ്തു. കാര്യമായ നിക്ഷേപം വേണ്ട.

പ്രവർത്തനരീതി

‌∙ സ്വകാര്യ ഏജൻസികളിൽനിന്നു കളിമണ്ണു വാങ്ങുന്നു, അത് അരിച്ചെടുക്കുന്നു.

∙ കളിമണ്ണു മൃദുലമാകണം, വേഗത്തിൽ ഉണങ്ങണം, പശപ്പു നന്നായി വേണം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.

∙ കളിമണ്ണിൽ നിറങ്ങൾ നിശ്ചിത അനുപാതത്തിൽ ചേർത്തു ചവിട്ടിക്കുഴച്ചു പതംവരുത്തുക.

∙ റോട്ടറി വീലിന്റെ സഹായത്തോടെ ആവശ്യമായ രൂപം വരുത്തി എടുക്കുന്നു.

∙ ജലാംശം നന്നായി വലിഞ്ഞു കഴിയുമ്പോൾ കൈകൊണ്ട് കത്തിയുപയോഗിച്ച് കട്ട് വർക്കുകൾ െചയ്യുന്നു.

∙ രണ്ടാഴ്ച സമയം ഉണങ്ങാൻ നൽകുന്നു. ഇതിനിടയിൽ കട്ടിങ്, റൗണ്ട് എന്നിവയിലെല്ലാം കൃത്യത  വരുത്തുന്നു.

∙ പിന്നീട് ചൂളയ്ക്ക് (വിറക്) വയ്ക്കുന്നു.

∙ എട്ടു മണിക്കൂർ കഴിഞ്ഞ് എടുത്തു കഴുകി വൃത്തിയാക്കി ഗുണനിലവാരം ഉറപ്പാക്കി വിൽക്കുന്നു.

മത്സരം കുറ‍ഞ്ഞ വിപണി

തീരെ മത്സരം കുറഞ്ഞ ഒരു വിപണിയാണ് ഈ സംരംഭത്തിനുള്ളത്. േകരളത്തിനു പുറത്തുനിന്നുള്ളവരിൽനിന്നാണ് ചെറിയ തോതിലെങ്കിലും മത്സരം ഉണ്ടാകുന്നത്. ആർക്കിടെക്ചർമാർ, ഇന്റീരിയർ ‍ഡിൈസനർ സ്ഥാപനങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽനിന്നു ധാരാളമായി ഓർഡർ ലഭിക്കുന്നു. എക്സിബിഷനുകളിൽ കൂടിയും ഇവ നന്നായി വിൽക്കുന്നുണ്ട്. െചറുതും വലുതുമായ ധാരാളം പ്രദർശനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഉൽപന്നങ്ങൾ ആവശ്യത്തിന് സ്റ്റോക്കായാൽ അപ്പോഴത്തെ പ്രദർശനങ്ങളിൽ പങ്കെടുക്കുകയാണു പതിവ്. അതുവഴി സ്ഥിരമായ ഓർഡറുകളും ലഭിക്കുന്നു. കരകൗശല വിപണന സ്ഥാപനങ്ങളായ സുരഭി, ൈകരളി, സർഗാലയ തുടങ്ങിയ ഏജൻസികൾ വഴിയും വിൽപനയുണ്ട്. കൂടുതൽ നിർമിച്ചാലും വിൽക്കാൻ കഴിയുന്ന വലിയ വിപണിയുണ്ട് എന്നാണ് അനുഭവം. ഇത്തരം സംരംഭങ്ങളുടെ സാധ്യതകൾ നാം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ് ബിദുല പറയുന്നത്.

മേന്മകൾ

∙ കൃത്യതയാർന്ന നിർമിതികൾ.

∙ മികവുറ്റ ഫിനിഷിങ്.

∙ കൃത്യസമയത്ത് ഡെലിവറി.

∙ കരവിരുതിന്റെ ശ്രേഷ്ഠത.

സ്വയം ചെയ്യുന്നു

ഇതുമായി ബന്ധപ്പെട്ട് എല്ലാം ജോലികളും സ്വയം ചെയ്യുകയാണ്. ആരേയും സഹായത്തിനു വിളിക്കാറില്ല. പൂർണത ൈകവരണമെങ്കിൽ അങ്ങനെ േവണമെന്ന അഭിപ്രായമാണ് ഈ യുവസംരംഭകയ്ക്ക്. എന്നാൽ തന്നെയും ഏതാനും കുട്ടികൾ ഇതിന്റെ നിർമാണം പഠിച്ചെടുക്കാൻ എത്തുന്നുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇതു പഠിച്ചെടുക്കാൻ കഴിയും. അവരെ ഉൾപ്പെടുത്തി സ്ഥാപനത്തിന്റെ ഉൽപാദനം വർധിപ്പിക്കാൻ പരിപാടിയുണ്ട്. 

ഒഴിവുസമയത്തു വീട്ടിൽത്തന്നെയാണ് നിർമാണപ്രവൃത്തികൾ നടക്കുന്നത്. അതുകൊണ്ട് കുട്ടികളെയും കുടുംബത്തെയും ശ്രദ്ധിക്കാനും മറ്റു ചെലവുകൾ കുറയ്ക്കാനും കഴിയുന്നുണ്ട്. മൺപാത്രനിർമാണം കുലത്തൊഴിലാക്കിയ കുടുംബാംഗവുമല്ല സംരംഭക എന്നതും ശ്രദ്ധേയമാണ്.

പ്രതിമാസം ശരാശരി രണ്ടു ലക്ഷം രൂപയുടെ ഓർഡർ 

ഇപ്പോൾ ലഭിക്കുന്നുണ്ട്. ചില മാസങ്ങളിൽ ഇതിൽ കുറവു വരാം. എന്നിരുന്നാലും നിശ്ചിത ഡിമാൻഡ് എല്ലായ്പ്പോഴും ഉണ്ട്. ഇപ്പോൾ 20,000 രൂപ മുതൽ 40,000 വരെ പ്രതിമാസം ഇതിൽനിന്നു വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ട്. ഭർത്താവ് ൈബജുനാഥ് ബിസിനസ് രംഗത്താണ്. നിർമാണ സാമഗ്രികളുടെ ഷോപ്പാണ് നടത്തുന്നത്. മക്കൾ ഘനശ്യാം ഒൻപതാം ക്ലാസിലും ശ്രീപാർവതി നാലാം ക്ലാസിലും പഠിക്കുന്നു. 

െവല്ലുവിളി

കളിമണ്ണിന്റെ ലഭ്യതയാണ് ഒരു വെല്ലുവിളി. ഇതു പലപ്പോഴും സുലഭമായി ലഭിക്കുന്നില്ല. എങ്കിലും അതൊരു തടസ്സമായി സംരംഭത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നില്ല. 

പുതിയ പദ്ധതികൾ

പുതുതായി ഒരു െടറാക്കോട്ട ഉൽപന്ന നിർമാണ പരിശീലനകേന്ദ്രം ആരംഭിക്കണമെന്നു മനസ്സിലുണ്ട്. പഗ്‌മിൽ സ്ഥാപിച്ച് ഉൽപാദനം ആധുനീകരിക്കണം. കുറേപ്പേർക്ക് തൊഴിൽ നൽകണം.

പുതുസംരംഭകർക്ക്

വലിയ നിക്ഷേപമില്ലാതെ തന്നെ ആരംഭിക്കാവുന്ന ഒരു ലഘുസംരംഭമായി ഇതിനെ കാണണം. ലാംപ് ഷെയ്ഡുകൾക്ക് ഡിമാൻഡ് കൂടി വരുന്ന സാഹചര്യമുണ്ട്. െചറിയ പരിശീലനത്തോടെ ഈ രംഗത്തേക്കു കടന്നുവരാം. താൽപര്യമുള്ളവർക്കു നന്നായി ശോഭിക്കാം. ഒരു ലക്ഷം രൂപയുടെ ഓർഡർ പ്രതിമാസം ചെയ്താൽ പോലും 25,000 രൂപ വരെ സമ്പാദിക്കാം.

വിലാസം: 

പി.ബി. ബിദുല

സ്മൃതിക െടറാക്കോട്ട സ്റ്റുഡിയോ

ഇലത്തൂർ റെയിൽവേ 

സ്റ്റേഷനു സമീപം, 

കോഴിക്കോട്–3യൊരു സംരംഭം, പ്രതിമാസം 40,000 രൂപ വരെ വരുമാനം!!

MORE IN BUSINESS
SHOW MORE