പുതിയ ഐഫോണ്‍ 8/8പ്ലസ് ഫോണുകള്‍ 28 രാജ്യങ്ങളില്‍ ഈ മാസം 22ന് വില്പ്പനയ്ക്ക എത്തിയെങ്കിലും, കഴിഞ്ഞ പത്തു വര്‍ഷവും ലോഞ്ചിനുടനെ കടകള്‍ക്കു മുൻപില് പ്രത്യക്ഷപ്പെട്ട നീണ്ട ക്യൂ ഒരിടത്തും കണ്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും മറ്റു ചില രാജ്യങ്ങളിലെയും ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ഐഫോണ്‍ ലോഞ്ച് സമയം ആപ്പിളിന്റെ ചാകരക്കാലമായിരുന്നു. ഫോണ്‍ വാങ്ങിയ ശേഷം ഉന്മാദം പ്രകടിപ്പിക്കുന്ന ആപ്പിള്‍ ആരാധകരെയും ഈ വര്‍ഷം ഒരിടത്തും കണ്ടില്ലത്രെ.
നേരത്തെ പ്രവചിക്കപ്പെട്ട ഒരു സാഹചര്യം തന്നെയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഐഫോണ്‍ Xനായി കാശു കൂട്ടിയിരിക്കുകയാണ് ഐഫോണ്‍ ആരാധകര്‍. ഈ മോഡലാകട്ടെ ഒക്ടോബര്‍ 27ന് മാത്രമെ കടകളില്‍ എത്തൂ. എന്നാല്‍ ഇതും ആപ്പിളിന് അത്ര ആഹ്ലാദിക്കാന്‍ വക നല്‍കുന്നില്ലെന്നു വേണം കരുതാന്‍. തങ്ങള്‍ പ്രതീക്ഷിച്ചത്ര നിലവാരമുള്ള ഓലെഡ് (OLED) ഡിസ്പ്ലെ ഈ വര്‍ഷം മാത്രമാണ് ലഭ്യമായത് അതുകൊണ്ടാണ് ഇത്തരം സ്ക്രീന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തങ്ങള്‍ പിന്തിരിഞ്ഞു നിന്നത് എന്നുമാണ് കമ്പനി പറഞ്ഞത്. ഐഫോണ്‍ Xന് ഓലെഡ് ഡസ്പ്ലെയാണ്. മറ്റ് ഐഫോണുകള്‍ക്ക് എല്‍സിഡിയും.