E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 11:09 AM IST

Facebook
Twitter
Google Plus
Youtube

ഒറ്റനികുതി വെട്ടിപ്പിന് പ്രധാനമാര്‍ഗം ട്രെയിന്‍; നികുതിവെട്ടിച്ചെത്തുന്നത് കോടികളുടെ പാഴ്സല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒറ്റനികുതി കൊണ്ടുവന്നതും രാജ്യത്തെ ഒന്നിപ്പിക്കാന്‍ ട്രെയിനോടിക്കുന്നതും കേന്ദ്രസര്‍ക്കാര്‍. ഇവ രണ്ടും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിനെ വെട്ടിക്കാമെന്ന് കണ്ടെത്തിയത് തിരുപ്പൂരിലെ തുണിച്ചക്കച്ചവടക്കാരാണ്. മനോരമ ന്യൂസ് ടോപ് റിപ്പോര്‍ട്ടര്‍ അന്വേഷണം 'ഒറ്റനികുതി, ഒറ്റുനികുതി' തുടരുന്നു. 

കേന്ദ്രസർക്കാർ കൊണ്ടുവന്ന ഒറ്റനികുതി വെട്ടിക്കാൻ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നത് കേന്ദ്ര സർക്കാരിന്റെ തന്നെ റയില്‍വേയെ. നികുതി വെട്ടിച്ച് കേരളത്തിലേക്ക് ദിനംപ്രതി ട്രെയിൻ മാർഗം കോടികളുടെ പാഴ്സലുകളാണ് കയറ്റി അയക്കുന്നത്. തിരുപ്പൂരിലെ തുണിമൊത്തവ്യാപാര കേന്ദ്രത്തിൽ തുടങ്ങിയ അന്വേഷണം ഇനി റയിൽവേ സ്റ്റേഷനിലേക്കാണ്. 

തിരുപ്പൂരിലെ മൊത്തവ്യാപാരികളിൽ നിന്ന് ബില്ലില്ലാതെ, നികുതി അടയ്ക്കാതെ തുണി വാങ്ങി. ഇനി അത് കേരളത്തിലെത്തിക്കാന്‍ സുരക്ഷിതമാർഗം ഏത്? ഉല്‍പന്നങ്ങള്‍ ഉപഭോക്താവ് ആവശ്യപ്പെടുന്നിടത്ത് എത്തിച്ചുനല്‍കാനും നികുതി വെട്ടിക്കാനുള്ള അതേ കാര്യക്ഷമത തിരുപ്പൂരിലെ വ്യാപാരികള്‍ പുലര്‍ത്തുന്നു. ട്രെയിൻ വഴി പാഴ്സലായി സുരക്ഷിതമായി കേരളത്തിൽ എത്തിച്ചു തരും. ട്രെയിനിലാണെങ്കിൽ ഒരു രൂപ ജി.എസ്.ടി അടക്കണ്ട. അൻപതിനായിരം രൂപയുടെ തുണിക്ക് കേരളത്തിൽ എത്തിക്കാൻ പാഴ്സൽ ചാർജ് സഹിതം അഞ്ഞൂറു രൂപയിൽ താഴെയാണ് ആകെ ചെലവ്. വ്യാപാരികൾ തന്നെ പാഴ്സല്‍ കേരളത്തിലേക്ക് അയച്ചു തരും. 

ഏതു ട്രെയിനാണ്, പാഴ്സൽ എപ്പോൾ എത്തും, ട്രെയിനിന്റെ പിറകിലാണോ അതോ മുൻഭാഗത്താണോ തുടങ്ങിയ കാര്യങ്ങളെല്ലാം നേരത്തെ വിളിച്ചറിയിക്കും. ഒറ്റ ദിവസംകൊണ്ട് കേരളത്തിലെത്തിക്കും. കേരളത്തിലെ റയിൽവ സ്റ്റേഷനിൽ നിന്ന് കടയിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം മാത്രം ഏറ്റെടുത്താൽ മതി. 

തിരൂപ്പൂർ റയിൽവേ സ്റ്റേഷന് മുന്നിൽ ഇങ്ങനെ എത്തുന്ന ഒട്ടേറെ പാഴ്സൽ വാഹനങ്ങൾ കാണാം. പ്ലാറ്റ്്ഫോമിൽ നൂറു കണക്കിന് പാഴ്സലുകൾ അട്ടിയിട്ടിരിക്കുന്നു. ഒരു പരിശോധനയുമില്ലാതെ ഒരു രൂപ നികുതി അടക്കാതെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.