E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 07:57 PM IST

Facebook
Twitter
Google Plus
Youtube

പെട്രോള്‍, ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെട്രോൾ ,ഡീസൽ വില കടിഞ്ഞാണില്ലാതെ കുതിക്കുന്നു. രണ്ട് മാസമായി ദിനംപ്രതി വർധിച്ച് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്കാണ് വില കുതിച്ച് കയറിയിരിക്കുന്നത്. ദിവസവും ഉണ്ടാകുന്ന വർധനക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോളും വിലനിർണയിക്കാനുള്ള എണ്ണക്കമ്പനികളുടെ അധികാരം പുനപരിശോധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. 

പെട്രോളും ഡീസലും അക്ഷരാർത്ഥത്തിൽ നാട്ടുകാരെ പൊള്ളിക്കുകയാണ്. പെട്രോളിന് തിരുവനന്തപുരത്ത് 74 രൂപ 37 പൈസയും കൊച്ചിയില്‍ 73 രൂപയുമായപ്പോൾ മുംബൈയിൽ എൺപതിലെത്തി. ഡീസലിന് സംസ്ഥാനത്ത് 63 രൂപ പിന്നിട്ടു. ദിനംപ്രതി വില പുതുക്കുന്ന നടപടി തുടങ്ങിയ ജൂൺ 15 മുതലാണ് വില കൂടിക്കൊണ്ടേയിരിക്കുന്നത്. രണ്ട് മാസത്തിനിടെ കൂടിയത് ഏഴ് രൂപയിലേറെ. ആരോരുമറിയാതെ ഇരുട്ടടി പോലെയുണ്ടാകുന്ന വർധനവിനെതിരെ സാധാരണക്കാരുടെ പ്രതിഷേധം ശക്തമാണ്. 

എന്നാൽ ദിനംപ്രതി വില പുതുക്കുന്ന നടപടി പുന:പരിശോധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഇന്ധനവിലയും കുറയുമെന്ന് പറഞ്ഞ് സർക്കാർ കയ്യൊഴിയുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.