E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 13 2017 03:44 PM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോയ്ക്കൊപ്പം എയർടെലും ‘പണി തുടങ്ങി’, അൺലിമിറ്റഡ് ഫ്രീ കോൾ, 4ജി ഡേറ്റ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio-vs-airtel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാരതി എയർടെലും അത്യാധുനിക 4ജി സർവീസ് തുടങ്ങി. നിലവിൽ ഇന്ത്യയിൽ റിലയൻസ് ജിയോയ്ക്ക് മാത്രം സ്വന്തമായ VoLTE  ടെക്നോളജിയാണ് എയർടെൽ മുംബൈയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്. VoLTE വന്നതോടെ എയർടെലും അൺലിമിറ്റഡ് ഫ്രീ കോൾ നൽകുന്നുണ്ട്.

ജിയോ തുടങ്ങി കൃത്യം ഒരു വർഷത്തിനു ശേഷമാണ് എയർടെലും VoLTE പരീക്ഷിക്കുന്നത്. എയർടെൽ VoLTE സേവനങ്ങൾ ആദ്യം മുംബൈയിലാണ് തുടങ്ങിയിരിക്കുന്നത്. രാജ്യത്തുടനീളം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ റോൾ ഔട്ട് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ എയർടെലും VoLTE ഉപയോഗിച്ചുള്ള കോളുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഫ്രീയായി നൽകാൻ തുടങ്ങി. ഇത് ജിയോയ്ക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് VoLTE സേവനം തുടങ്ങിയതായി എയർടെൽ അറിയിച്ചത്. എയർടെല്ലിന് നിലവിൽ 26 കോടി വരിക്കാരുണ്ട്. 

എന്നാൽ എയർടെല്ലിന്റെ VoLTE സേവനം എന്താണ് ലക്ഷ്യമിടുന്നത്? ഇന്ത്യൻ ടെലികോം വിപണിയെ ഇത് എങ്ങനെ മാറ്റാൻ പോകുന്നു? രാജ്യത്ത് എല്ലാ സർക്കിളുകളിലും VoLTE കോളുകൾ സൗജന്യമായിരിക്കുമോ? തുടങ്ങി നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. ഉപഭോക്താക്കൾക്ക് എല്ലാം തികഞ്ഞ 4ജി അനുഭവം സമ്മാനിക്കുന്നതിൽ ഒരു കാര്യത്തിൽ മാത്രമേ എയർടെൽ, റിലയൻസ് ജിയോയുടെ പിന്നിലായിട്ടുള്ളൂ. അത് VoLTE യുടെ കാര്യത്തിലാണ്. പക്ഷേ ആ കുറവ് നികത്താൻ എയർടെൽ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. എയർടെൽ 4 ജി, VoLTE പിന്തുണയോടെ വിവിധ ബ്രാൻഡ് സ്മാർട്ഫോണുകളിൽ ഉടനെ എത്തുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

airtel-4g.jpg.image.784.410

ടെലികോം വിപണിയിലെ ഏറ്റവും വലിയ എതിരാളി റിലയൻസ് ജിയോയെ നേരിടാൻ പുതിയ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് എയർടെൽ കരുതുന്നത്. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ഈ പദ്ധതി ആദ്യമായി പരീക്ഷിക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ സർക്കിളുകളിലും എയർടെൽ VoLTE 4ജി നെറ്റ്‌വർക്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്.  VoLTE സേവനം നൽകുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എയർടെൽ നെറ്റ്‌വർക്കിൽ സജ്ജമാക്കികഴിഞ്ഞു. VoLTE സേവനത്തിന് യോജിച്ച ഡിവൈസുകളുടെ ‘അവസാന നിമിഷ’ പരീക്ഷണങ്ങളും പൂർത്തിയായി വരികയാണ്.   

വിവിധ ബ്രാൻഡുകളുടെ സ്മാർട്ഫോണുകളിൽ കമ്പനി ഇപ്പോൾ VoLTE പരീക്ഷിച്ചു കഴിഞ്ഞു. ജിയോണിയാണ് ഈ പരീക്ഷണങ്ങൾ വിജകരമായി പൂർത്തിയാക്കിയ ആദ്യ സ്മാർട്ട് ഫോൺ ബ്രാൻഡുകളിലൊന്ന്. ജിയോണിയുടെ ആദ്യ VoLTE  P7 ഉൾപ്പടെയുള്ള വിവിധ മോഡലുകൾ എയർടെൽ VoLTE യ്ക്ക് യോജിച്ചവയാണെന്ന് കണ്ടെത്തി. ഇതിനു പുറമെ എയർടെൽ പുറത്തിറക്കുന്ന 4ജി ഹാൻഡ്സെറ്റിനും VoLTE സേവനം ലഭിക്കും.   

നിലവിൽ റിലയൻസ് ജിയോ മാത്രമാണ് രാജ്യത്ത് VoLTE അഥവാ വോയ്‌സ് ഓവർ LTE സേവനം വാഗ്ദാനം ചെയ്യുന്നത്. ഡേറ്റ നെറ്റ്‌വർക്കിലൂടെയാണ് VoLTE ലഭ്യമാകുന്നത്. ഇതിൽ കോളുകൾ ചെയ്യുന്നതും ഇന്റർനെറ്റ് പ്രോട്ടോകോൾ (ഐ.പി) മുഖേനയാണ്. ഈ സേവനം നൽകുന്നതിന് ഓപ്പറേറ്റർമാർക്ക് വളരെ തുച്ഛമായ ചെലവേ വരുന്നുള്ളൂ. VoLTE നടപ്പിലാകുന്നതോടെ ജിയോയെ വീഴ്ത്താൻ എയർടെൽ ഇനിയും നിരക്കുകൾ കുറച്ചേക്കുമെന്നാണ് കരുതുന്നത്. ജിയോ തങ്ങളുടെ വരിക്കാർക്ക് പരിധിയില്ലാത്ത സൗജന്യ കോളുകൾ നൽകുന്നതിന്റെ രഹസ്യം VoLTE ടെക്നോളജിയായിരുന്നു. എയർടെലിനെ പോലെ ഇന്ത്യൻ വിപണിയിൽ മേധാവിത്വം പുലർത്തിയിരുന്ന നെറ്റ്‌വവർക്കുകളിൽ നിന്ന് ജിയോയിലേക്ക് വരിക്കാരുടെ ഒഴുക്കുണ്ടാകാനും ഇതിടയാക്കിയിരുന്നു.   

രാജ്യമെമ്പാടും നെറ്റ്‌വർക്കിൽ VoLTE സൗകര്യം സജ്ജമാക്കുന്നതിന് എയർടെൽ നോക്കിയയുമായി 402 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരുന്നത്. റിലയൻസ് ജിയോയുടെ വരവോടെയാണ് എയർടെൽ ഇക്കാര്യം സജീവമാക്കിയത്. എയർടെൽ തങ്ങളുടെ കരുത്തുറ്റ 4 ജി നെറ്റ്‌വർക്ക് ഉയർത്തിക്കാട്ടി കാര്യക്ഷമതയും വേഗതയും അവകാശപ്പെടുമ്പോൾ ചെലവ് കുറഞ്ഞ ഡേറ്റ സേവനവും സൗജന്യ വോയ്‌സ് കോളുകളുമാണ് റിലയൻസ് ജിയോ ഉയർത്തിക്കാട്ടുന്നത്.  VoLTE അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്കും സൗജന്യ വോയ്സ് കോളുകൾ നൽകാൻ കഴിയുന്ന സ്ഥിതിയിലേക്ക് എയർടെലിനെ എത്തിക്കും. ഇതിലൂടെ ഇന്ത്യൻ ടെലികോം രംഗത്തെ ആധിപത്യം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എയർടെൽ. 

കൂടുതൽ വാർത്തകൾക്ക് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.