ആകാംക്ഷകൾക്ക് വിരാമമിട്ട് ഐഫോൺ പത്ത് അവതരിച്ചു. ഏറ്റവും പുതിയതും മികച്ചതുമായി സാങ്കേതികവിദ്യകളുള്ള ഫോണ്‍. പുതിയ ഫോണില്‍ ഹോം ബട്ടൺ ഇല്ല, പകരം ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് റെക്കഗ്നിഷന്‍ ഐഡിയാണ് ഉണ്ടാവുക. ഏത് ഇരുട്ടിലും മുഖം തിരിച്ചറിയുന്ന സാങ്കേതിവിദ്യയാണ് ഐഫോൺ എക്സിലുള്ളത്. ഐഫോൺ ഏഴിനേക്കാൾ രണ്ട് മണിക്കൂർ അധികം ബാറ്ററി ചാർജ്. സൂപ്പർ റെറ്റിന ഡിസ്പ്ലേ, ത്രിഡി ടച്ച്, സിരി സംവിധാനം. വില 999 ഡോളറാണ്. നവംബർ മൂന്നുമുതലാണ് ഫോണ്‍ വിപണിയില്‍ ലഭ്യമാകും. ഐഫോണ്‍ പത്തിനൊപ്പം ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവയും ആപ്പിൾ അവതരിപ്പിച്ചു. 64 ജിബി, 256 ജിബി സ്റ്റോറേജ്. ഐഫോൺ 8ന് 699 ഡോളറും 8 പ്ലസിന് 799 ഡോളറുമാണ് വില.
Advertisement