E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

സാംസങ് ഇന്ത്യൻ വിപണി കീഴടക്കും, ഫീച്ചറുകൾ കുത്തിനിറച്ച് ഗാലക്സി നോട്ട് 8, ബിക്സ്ബി!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

galaxy-note8
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാംസങ് ഇലക്ട്രോണിക്സിന്റെ ഫ്ളാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഗാലക്സി നോട്ട് 8 ഇന്ത്യയിൽ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. പുതിയ ഐഫോണുകളും കഴിഞ്ഞ ദിവസം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു. എന്നാൽ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് സാംസങ് എത്തിയിരിക്കുന്നത്. ബിക്സ്ബി ശബ്ദ സാങ്കേതിക വിദ്യയും അവതരിപ്പിക്കുന്നുണ്ട്. 

ഗാലക്സി നോട്ട്8, ഗാലക്സി എസ്8, എസ്8 പ്ലസ് എന്നീ ഉപകരണങ്ങളിൽ ഇനി ബിക്സ്ബി ലഭ്യമായിരിക്കും. ഒരു കൈയിൽ പിടിച്ച് ഉപയോഗിക്കാവുന്ന വലിയ ഡിസ്പ്ലേയോടു കൂടിയ ഗാലക്സി നോട്ട്8-ൽ വ്യക്തിപരമായ വിനിമയങ്ങൾക്കായി എസ് പെന്നും അവതരിപ്പിച്ചിട്ടുണ്ട്. സാംസങിന്റെ ഏറ്റവും മികച്ച ഡ്യുവൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനോടുകൂടിയ ഡ്യുവൽ ക്യാമറ ഏതു സാഹചര്യത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു.  

ലക്ഷക്കണക്കിന് ആരാധകരെ നേടിയിട്ടുള്ള നോട്ട് പരമ്പരയിലെ ഏറ്റവും പുതിയ ഉപകരണത്തിൽ മൊബൈൽ പേയ്മെന്റ് സേവനമായ സാംസങ് പേ, ഡിഫൻസ് ഗ്രേഡിലുള്ള സുരക്ഷാ പ്ലാറ്റ്ഫോം സാംസങ് നോക്ക്സ് തുടങ്ങിയ സവിശേഷതകൾ കൂടിചേരുന്നതോടെ വിപണിയിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണാകുന്നു. ഉപഭോക്താവിന്റെ ജീവിത രീതിക്കും സാങ്കേതിക ചായ്‌വിനും അനുസൃതമായാണ് സാംസങ് ഗാലക്സി നോട്ട്8 രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

വലിയ സ്ക്രീനും നൂതനമായ എസ് പെന്നും ബഹുമുഖ പ്രവർത്തന ക്ഷമതയും ചേർന്നുള്ള അനന്ത സാധ്യതകൾ നിറഞ്ഞ ഗാലക്സി നോട്ട് ഇന്ത്യക്കാർക്കു വളരെ പ്രിയങ്കരമാണെന്നും സാംസങിനെ ഏറ്റവും വിശ്വസനീയ ബ്രാൻഡാക്കി മാറ്റിയ എല്ലാ ഇന്ത്യക്കാർക്കും നന്ദി പറയാൻ ഇൗ അവസരം ഉപയോഗിക്കുകയാണെന്നും ഇത്തവണ നോട്ട്8നെ കൂടുതൽ മെച്ചപ്പെട്ടതും വലുതുമാക്കി മാറ്റിയിരിക്കുകയാണെന്നും സാധ്യമല്ലെന്ന് കരുതിയ കാര്യങ്ങളെല്ലാം നോട്ട്8ൽ സാധ്യമാണെന്നും സാംസങ് സൗത്ത്വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ എച്ച്.സി. ഹോങ് പറഞ്ഞു. 

കൂടുതൽ വലിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഗാലക്സി നോട്ട്8 എന്നും അതിശയകരമായ ഡിസ്പ്ലേയും എസ് പെന്നും ഡ്യുവൽ ക്യാമറയും ഇതിന് സഹായിക്കുന്നുമെന്നും ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാനും അർഥപൂർണമാക്കാനും ഞങ്ങൾ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾക്ക് കാതോർക്കുന്നുവെന്നും ഇൗ അവതരണത്തോടെ സാംസങ് ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്ഫോൺ രംഗത്തെ നേതൃത്വം ഒന്നുകൂടി ഉറപ്പിക്കുകയാണെന്നും സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് അസിം വാഴ്സി പറഞ്ഞു.  

2011ലാണ് സാംസങ്, സ്മാർട്ട്ഫോൺ രംഗത്ത് പുതിയൊരു വിഭാഗമായി നോട്ട് അവതരിപ്പിച്ചു തുടങ്ങിയത്. നോട്ടിന്റെ വലിയ സ്ക്രീനും എസ് പെന്നും എല്ലാവരെയും ആകർഷിച്ചു പോന്നു. 87 ശതമാനം ഉപയോക്താക്കളും ഗാലക്സി നോട്ടിൽ സംതൃപ്തരാണെന്ന് മാത്രമല്ല, 82 ശതമാനം പേരും കൂട്ടുകാർക്ക് ഇത് നിർദേശിക്കുകയും ചെയ്യുന്നതായി സാംസങ് നടത്തിയ മാർക്കറ്റ് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

നോട്ട് ഉപകരണങ്ങളിൽ ഏറ്റവും വലിയ സ്ക്രീനാണ് ഗാലക്സി നോട്ട്8ൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ മികച്ച രൂപകൽപ്പന കൊണ്ട് അത് ഒരു കൈയിൽ സുഖമായി ഒതുങ്ങുന്നു. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പർ അമോൾഡ് ഇൻഫിനിറ്റി ഡിസ്പ്ലെയാണ്. നോട്ട്8 സ്ക്രീനിൽ കൂടുതൽ നീക്കാതെ തന്നെ കൂടുതൽ കാഴ്ച ലഭിക്കുന്നു. വായിക്കാനും വരയ്ക്കാനും അതുവഴി ബഹുമുഖ ദൗത്യങ്ങൾ സാധ്യമാകുന്നു. ഒരേസമയം രണ്ട് ആപ്പ് ഉപയോഗിക്കാം, എസ് പെൻ ഉപയോഗിച്ച് എഴുത്തിലൂടെയും വരകളിലൂടെയും വിനിമയം നടത്താം, പരിഭാഷകൾ, വിദേശ കറൺസി നിരക്കുകൾ, യൂണിറ്റ് മാറ്റങ്ങൾ തുടങ്ങിയവ അറിയാം. 

12 എംപി ലെൻസുകളോടു കൂടിയ രണ്ട് പിൻ ക്യാമറകളും ഒരേ സമയം ഉപയോഗിക്കാം, സെൽഫിക്കും വിഡിയോ ചാറ്റിനും ഉപയോഗിക്കാവുന്ന 8എംപി മുൻ ക്യാമറ, 6ജിബി റാം, 10എൻഎം പ്രോസസർ, 256 ജിബിവരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിങ്ങനെ പോകുന്നു നോട്ട്8ന്റെ സവിശേഷതകൾ. സെപ്റ്റംബർ 21 മുതൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഗാലക്സി നോട്ട്8ന്റെ വില 67,900 രൂപയാണ്.  

മിഡ്നൈറ്റ് ബ്ലാക്ക്, മേപ്പിൾ ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്. റീട്ടെയിൽ സ്റ്റോറുകളിലും സാംസങ് ഷോപ്പ്, ആമസോൺ എന്നിവയിലൂടെ ഒാൺലൈനായും പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4000 രൂപയുടെ കാഷ്ബാക്ക് ഒാഫറുണ്ട്. 

കൂടുതൽ വാർത്തകൾക്ക്