E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

നികുതി വെട്ടിക്കാന്‍ വിവിധ പാക്കേജുകളുമായി ഏജന്‍റുമാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നികുതി വെട്ടിച്ച് നിങ്ങള്‍ പറയുന്നിടത്തേക്ക് മാര്‍ബിളും ഗ്രാനൈറ്റും ടൈലും എത്തിച്ചു തരാന്‍ കര്‍ണാടകത്തിലെ ജിഗനിയില്‍ ഏജന്റുമാര്‍ ഏറെ. ഒരു വീടെന്ന മോഹവുമായി എത്തുന്നവരെ പ്രലോഭിപ്പിക്കുന്ന ഏജന്റുമാരില്‍ നല്ല പങ്കും മലയാളികളുമാണ്. നികുതിവെട്ടിപ്പിന് വിവിധതരം പാക്കേജുകളുമായാണ് അവര്‍ ഉപഭോക്താവിനെ വശത്താക്കുക.മനോരമ ന്യൂസ് ടോപ് റിപ്പോര്‍ട്ടര്‍ അന്വേഷണം 'ഒറ്റനികുതി, ഒറ്റുനികുതി'.

 നിങ്ങള്‍ ഒരു രൂപ പോലും സര്‍ക്കാരിന് നല്‍കാതെ മുഴുവന്‍ നികുതിയും വെട്ടിക്കുന്ന തരക്കാരനാണോ? അതോ എന്തെങ്കിലും നക്കാപ്പിച്ച സര്‍ക്കാരിന് നല്‍കി മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താമെന്ന് കരുതുന്നവരോ?  ഒന്നും അറിയാതെ പൂച്ചയെപ്പോലെ കണ്ണടച്ച് പാലുകുടിക്കുന്നവരെങ്കില്‍ അതിനുമുണ്ട് മാര്‍ഗം.  ഏതു തരക്കാര്‍ക്കും പറ്റിയ വെട്ടിപ്പിന്റെ വഴിയേ ജിഗ്നിയിലെ ഏജന്റുമാര്‍ നിങ്ങളെ നടത്തും. ഗ്രാനൈറ്റ് കടകളില്‍ എത്തുന്നവര്‍ക്കു പിന്നാലെ അവരും കൂടും. 

പൂര്‍ണ തട്ടിപ്പുകാരെങ്കില്‍ ഒരു രൂപ രൂപ പോലും നികുതി നല്‍കാതെയുള്ള പാക്കേജ്. ചതുരശ്ര അടിക്ക് 110 രൂപ വിലയുളള ഗ്രാനൈറ്റിന് നികുതിയായി മാത്രം 30 രൂപ 80 പൈസ കൊടുക്കണം. പക്ഷേ ഒന്നും വേണ്ട. ലോറിവാടകയും കയറ്റുകൂലിയുമായി  വെറും 18 രൂപ ചതുരശ്രയടിക്ക് കൊടുത്താല്‍ മതി.   ഗ്രാനൈറ്റ്   എത്തിച്ചു തരും. അല്‍പം മനസ്സാക്ഷിക്കുത്തുള്ളവര്‍ക്ക് കൈകാര്യച്ചെലവും നികുതിയുമടക്കം 25 രൂപ വീതം നല്‍കാം. വാങ്ങുന്ന ഗ്രാനൈറ്റ് നാലില്‍ ഒരു വിഭാഗത്തിന് നികുതി അടച്ചതിന്റെ ബില്ലോടെ എത്തിച്ചുതരും. കൈനനയാതെ മീന്‍ പിടിക്കുന്നവര്‍ക്ക് അഡ്വാന്‍സ് മാത്രം നല്‍കി പോവാം. ഗ്രാനൈറ്റ് എത്തിച്ചശേഷം വില നല്‍കിയാല്‍ മതി. നികുതി വേണ്ട. 

ഒറ്റനികുതിയെ പലവഴിയില്‍ ഒറ്റാന്‍ വഴിതുറക്കുന്നവരും കൂട്ടുനില്‍ക്കുന്നവരും വഞ്ചിക്കുന്നത് നാടിനെയാണ്. പക്ഷേ, ഇവരെ പിടികൂടാന്‍ തല്‍ക്കാലും ആരും ശ്രമിക്കുന്നില്ലെന്നു മാത്രം.