ഇഡ്ലി, ദോശമാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബര്‍ ബാന്‍ഡ് തുടങ്ങി മുപ്പതിനങ്ങള്ക്ക് വിലകുറയും. ഇവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ഭോപാലില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 1500 സിസി വരെയുള്ള ചെറിയ കാറുകളുടെ നിരക്കില്‍ മാറ്റമില്ല. ഇടത്തരം കാറുകള്‍ക്ക് രണ്ടുശതമാനവും വലിയ കാറുകള്‍ക്ക് അഞ്ചുശതമാനവും എസ്യുവികള്‍ക്ക് ഏഴുശതമാനവും സെസ് വര്‍ധിപ്പിച്ചു. കെ.വി.ഐ.സി കേന്ദ്രങ്ങളില്‍ വില്‍ക്കുന്ന ഖാദി വസ്ത്രങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കി. മെയ് പതിനഞ്ചുവരെ ട്രേഡ് മാര്‍ക്ക് റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി. ജൂലൈയിലെ ജിഎസ്ടി പര്‍ച്ചേസ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെയും ജിഎസ്ടിആര്‍ ത്രീ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നവംബര്‍ 10 വരെയും നീട്ടി. ജിഎസ്ടി ശൃംഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സില്‍ മന്ത്രിതലസമിതിയേയും നിയോഗിച്ചു.
Advertisement