E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

മഹീന്ദ്രയുടെ സൂപ്പർ ആഡംബരം, ചെയർമാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chairman-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മഹീന്ദ്രയ്ക്ക് ചെയർമാനുണ്ട്. ‘ഓ... ഇതാണൊ ഇത്ര വല്യ കാര്യം. അതെല്ലാ സ്ഥാപനത്തിനും ഉള്ളതല്ലേ...?’ എന്നു പറഞ്ഞു കണ്ണെടുക്കാൻ വരട്ടെ. പറഞ്ഞുവരുന്നത് ഒരു അഡാറ് കാറിനെപ്പറ്റിയാണ്; പേര് സാങ്‌യോങ് ചെയർമാൻ ഡബ്ല്യു. മഹീന്ദ്രയുടെ കൊറിയൻ ഉപസ്ഥാപനമായ സാങ്‌യോങിന്റെ സന്താനം. പേരു സൂചിപ്പിക്കുംപോലെ ഭരണത്തലവൻമാരെയും സ്ഥാപന മേധാവികളെയും ഉദ്ദേശിച്ചാണു നിർമിതി. വെള്ളക്കാരുടെ ഭാഷയിൽ ‘ഷോഫർ ഡ്രിവൺ കാർ’ എന്നു പറയും. മഹീന്ദ്രയുടെ ഈ ‘മുതലാളി’ കാറിനെപ്പറ്റി അൽപം...

ബെൻസിൽനിന്ന് 

സാങ്‌യോങ് മോട്ടോർസ് 1997ൽ മെഴ്സിഡിസ് ബെൻസ് ഇ ക്ലാസിനെ അടിസ്ഥാനപ്പെടുത്തി രൂപകൽപന ചെയ്തതാണു ചെയർമാൻ. എൻജിനും ഗിയർബോക്സും അടക്കമുള്ള സാങ്കേതിക സൗകര്യങ്ങൾ ഉൾപ്പെടെ ഇ ക്ലാസിന്റെ 50% ഘടകങ്ങളും പങ്കിട്ടിരുന്നു ആദ്യകാല ‘ചെയർമാൻമാർ’. പിന്നീട് പലതവണ മുഖം മിനുക്കിയ നമ്മുടെ കഥാനായകന്റെ പേര് 2008ൽ ചെയർമാൻ എച്ച് എന്നു മാറ്റി. നിലവിൽ വിൽപനയിലുള്ള ചെയർമാൻ ഡബ്ല്യുവിന്റെ രംഗപ്രവേശം എളുപ്പമാക്കുന്നതിനായിരുന്നു ഈ നടപടി.  

കൂടുതൽ ഘടകങ്ങളും സാങ്കേതികതയും തദ്ദേശീയമായി വികസിപ്പിച്ചെത്തിയ ചെയർമാൻ ഡബ്ല്യു പക്ഷേ മെഴ്സിഡീസ് ബന്ധം പൂർണമായും ഉപേക്ഷിച്ചുമില്ല. നിർത്തിപ്പോയ ദെയ്‌വു എന്ന കൊറിയൻ കമ്പനി കുറച്ചുനാൾ രാജ്യന്തര മാർക്കറ്റിൽ റീബാഡ്ജ് ചെയ്ത് ചെയർമാൻ വിറ്റിരുന്നു. ഇപ്പോൾ ചൈനീസ് കമ്പനിയായ റോവി ചെയർമാൻ റീബാഡ്ജ് ചെയ്ത് ചൈനയിൽ വിൽക്കുന്നുണ്ട്.

ചെയർമാന്റെ സ്വഭാവം... 

മൂന്ന് പെട്രോൾ എൻജിനുകളിലാണ് ചെയർമാൻ ലഭ്യം. യഥാക്രമം 3200, 3600, 5000 സിസി ശേഷിയുള്ള എൻജിനുകളുടെ കരുത്ത് 225, 250, 306 ബിഎച്ച്പി വീതമാണ്. എക്സ്ജിഐ എന്നു സാങ്‌യോങ് വിളിക്കുന്ന എൻജിനുകളെല്ലാം ബെൻസിന്റെ സാങ്കേതികവിദ്യ തന്നെ ഉപയോഗിക്കുന്നു. ബെൻസിന്റെ തന്നെ അധികം പഴയതല്ലാത്ത 7ജി ട്രോണിക് എന്ന മിടുക്കൻ ഓട്ടമാറ്റിക് ഗിയർബോക്സ് അണ് ചെയർമാനിൽ.  കൊറിയയിൽ നിർമിക്കുന്ന ഏറ്റവും വലിയ പെട്രോൾ എൻജിനുകളിൽ ഒന്നാണ് 5000 സിസി–306 ബിഎച്ച്പി സ്പെസിഫിക്കേഷനുള്ള ചെയർമാൻ ടോപ് വേരിയന്റുകളിൽ മാത്രം ഉപയോഗിക്കുന്ന വിഎട്ട് (എട്ടു സിലിൻഡർ‌) മോട്ടോർ. ഇലക്ട്രോണിക്ക് ആയി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന ഹൈഫൈ ലെതർ സീറ്റുകൾ, കൂളിങ് ഗ്ലവ് ബോക്സ്, 5.1 ഹാർമൻ കാർഡൻ മ്യൂസിക് സിസ്റ്റം, ഇലക്ട്രോണിക് ബൂട്ട് റിലീസ്, ഇലക്ട്രിക് ഡോർ ക്ലോസ്, ആക്സിലറേറ്റർ–ബ്രേക്ക് പെഡൽ അഡ്ജസ്റ്റ്മെന്റ്, സ്വിച്ചുകൾ വെളിയിൽ കാണാത്ത തരം ഹിഡൻടൈപ്പ് സ്വിച്ച് മൊഡ്യൂൾ, മുൻപിലും പുറകിലും പ്രത്യേകം കൺട്രോൾ സ്ക്രീനുകൾ എന്നിങ്ങനെ സൗകര്യങ്ങളുടെ നിര നീളും ചെയർമാനിൽ.  

ഓൾവീൽ ഡ്രൈവ്, ലിമോസിൻ... 

ഓൾവീൽ ഡ്രൈവ് സംവിധാനമുള്ള മോഡലും കൂടുതൽ നീളമുള്ള ലിമോസിൻ വകഭേദവും ചെയർമാനുണ്ട്. യൂറോപ്യൻ–അമേരിക്കൻ സെഡാൻ കാറുകളിൽ സാധാരണയായ ഓൾവീൽ ഡ്രൈവ് സംവിധാനമുള്ള ചുരുക്കം ഏഷ്യൻ കാറുകളിലൊന്നാണ് ചെയർമാൻ. ലോങ് വീൽ ബെയ്സ് ചെയർമാൻ എൽ മോഡലിൽ ആഡംബരവും പകിട്ടും ലിമോസിന്റേതു തന്നെ. 

ഓൾവീൽ ഡ്രൈവ് ഒഴികെയുള്ള എല്ലാ മോഡലുകളും ഫ്രണ്ട് എൻജിൻ പിൻവിൽ ഡ്രൈവാണ്. ഓൾവീൽ ഡ്രൈവിൽ ഉപയോഗിക്കുന്ന ഗീയർബോക്സ് ബെൻസ് എംക്ലാസിലുള്ള അതേ ഫോർമാറ്റിക്. ഫോർ ട്രോണിക് എന്നു പുനർനാമകരണം ചെയ്താണ് ഉപയോഗം എന്നു മാത്രം.

കൂടുതൽ വാർത്തകൾക്ക്