E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

അത്യാധുനിക 4ജി ടെക്നോളജി പരീക്ഷിക്കാൻ ബിഎസ്എൻഎൽ, നിരക്കുകൾ കുറയും!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bsnl-4
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉപഭോക്താക്കൾക്ക് എല്ലാം തികഞ്ഞ 4ജി അനുഭവം സമ്മാനിക്കുന്നതിൽ റിലയൻസ് ജിയോ വിജയിച്ചതിന്റെ പിന്നിലെ രഹസ്യം അത്യാധുനിക 4ജി ടെക്നളജിയായിരുന്നു. അതാണ് VoLTE. എന്നാൽ ഈ ടെക്നോളജി നിലവിൽ ജിയോയ്ക്ക് മാത്രമാണുള്ളത്. എയർടെൽ, ഐഡിയ കമ്പനികൾ ഉടൻ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ 4 ജി, VoLTE ടെക്നോളജി നടപ്പിലാക്കാൻ ബിഎസ്എൻഎല്ലും ഒരുങ്ങി കഴിഞ്ഞു. അത് വൈകാതെ സംഭവിക്കുകയും ചെയ്യും. ബിഎസ്എൻഎൽ 4 ജി, VoLTE പിന്തുണയോടെ വിവിധ ബ്രാൻഡ് സ്മാർട്ഫോണുകളിൽ വൈകാതെ എത്തുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

VoLTE സേവനം നൽകുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉടൻ ലഭ്യമാക്കാൻ ബിഎസ്എൻഎൽ നീക്കം തുടങ്ങി. വിവിധ ബ്രാൻഡുകളുടെ സ്മാർട്ഫോണുകളിൽ VoLTE പരീക്ഷിക്കേണ്ടതുണ്ട്. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കൊൽക്കത്ത എന്നീ സർക്കിളുകളിൽ 4ജി സ്പെക്ട്രം ലഭ്യമല്ല. ഇതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് കരുതുന്നത്. 

നിലവിൽ റിലയൻസ് ജിയോ മാത്രമാണ് രാജ്യത്ത് VoLTE അഥവാ വോയ്‌സ് ഓവർ LTE സേവനം വാഗ്ദാനം ചെയ്യുന്നത്. ഡേറ്റ നെറ്റ്‌വർക്കിലൂടെയാണ് VoLTE ലഭ്യമാകുന്നത്. ഇതിൽ കോളുകൾ ചെയ്യുന്നതും ഇന്റർനെറ്റ് പ്രോട്ടോകോൾ (ഐ.പി) മുഖേനയാണ്. ഈ സേവനം നൽകുന്നതിന് ഓപ്പറേറ്റർമാർക്ക് വളരെ തുച്ഛമായ ചെലവേ വരുന്നുള്ളൂ. VoLTE നടപ്പിലായാൽ ബിഎസ്എന്‍എൽഎ നിരക്കുകൾ ഇനിയും കുറച്ചേക്കുമെന്നാണ് കരുതുന്നത്.  

ജിയോ തങ്ങളുടെ വരിക്കാർക്ക് പരിധിയില്ലാത്ത സൗജന്യ കോളുകൾ നൽകുന്നതിന്റെ രഹസ്യം VoLTE ടെക്നോളജിയായിരുന്നു. എയർടെലിനെ പോലെ ഇന്ത്യൻ വിപണിയിൽ മേധാവിത്വം പുലർത്തിയിരുന്ന നെറ്റ്‌വവർക്കുകളിൽ നിന്ന് ജിയോയിലേക്ക് വരിക്കാരുടെ ഒഴുക്കുണ്ടാകാനും ഇതിടയാക്കി. 

കൂടുതൽ വാർത്തകൾക്ക്