സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തരംഗമാകാന്‍ ത്രീഡി ക്യാമറ ഫോണുകള്‍. ആപ്പിളിനുപിന്നാലെ ത്രിമാനചിത്രങ്ങള്‍ തയാറാക്കാവുന്ന ഫോണുകള്‍ സോണിയും പുറത്തിറക്കി.
ഫൊട്ടോഗ്രഫി മൊബൈല്‍ ഫോണിലേക്ക് ചുരുങ്ങുന്ന കാലത്താണ് മൊബൈലില്‍ത്തന്നെ ത്രിമാനചിത്രങ്ങള്‍ സാധ്യമാക്കുന്ന വിപ്ലവത്തിന്റെ വരവ്. ആദ്യം ആപ്പിള്‍ ഐ ഫോണില്‍ നടത്തിയ പരീക്ഷണം വിപണി ഇരുകയ്യുംനീട്ടി സ്വീകരിച്ചു. തൊട്ടുപിന്നാലെയാണ് സോണി പുതിയ രണ്ട് ത്രീഡി ക്യാമറ മോഡലുകളുമായി രംഗത്തുവന്നത്. പത്തൊന്‍പത് മെഗാപിക്സല്‍ മോഷന്‍ ഐ ക്യാമറയും വിപുലമായ മെമ്മറിയും കരുത്തുറ്റ പ്രോസസറും. ഒപ്പം ത്രീഡി ക്രിയേറ്റര്‍ എന്ന ഇന്‍ബില്‍റ്റ് ആപ്പും. ഇന്റര്‍നെറ്റ് ഇല്ലാതെതന്നെ എക്സ്പീരിയയില്‍ ത്രിമാനചിത്രങ്ങള്‍ റെഡി.
ത്രീഡി സ്കാനിങ്ങിന് 60 സെക്കന്റുവരെ സമയം വേണം. ഹെഡ് സ്കാന്‍, ഫെയ്സ് സ്കാന്‍, ഫുഡ് സ്കാന്‍, ഫ്രീ സ്കാന്‍ എന്നിങ്ങനെ നാല് തരം ത്രീഡി സ്കാനുകള്‍ ഇതില്‍ സാധ്യമാകും. വിഡിയോകളിലും ഇതുപയോഗിക്കാം. ലളിതമായ ഉപയോഗരീതിയെക്കുറിച്ചുള്ള മാര്‍ഗരേഖയും ഫോണിലുണ്ട്.