ആന്‍ഡ്രോയ്ഡിന്റെ അടുത്ത പതിപ്പ് 'ഓറിയോ' ഔദ്യോഗികമായി പുറത്തിറങ്ങി. ആന്‍ഡ്രോയ്ഡ് 8.0 യുടെ പബ്ലിക് പതിപ്പ് ഇതിനോടകം തന്നെ തിരഞ്ഞടുത്ത യൂസര്‍മാര്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇതിന്റെ ആദ്യ ഡെവലപ്പ് പ്രിവ്യൂ കഴിഞ്ഞ മാര്‍ച്ചിലാണ് ഗൂഗിള്‍ പുറത്തുവിട്ടത്. മേയില്‍ നടന്ന ഗൂഗിള്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ച് രണ്ടാമത്തെ ഡെവലപ്പര്‍ പ്രീവ്യൂവും ഗൂഗിള്‍ പുറത്തിറക്കി. ഏറ്റവും പുതിയതും അവസാനത്തേതുമായ ഡെവലപ്പര്‍ പതിപ്പ് ജൂലൈലാണ് പുറത്തിറങ്ങിയത്.
∙ ലഭ്യത
ഗൂഗിളിന്റെ പരമ്പരാഗത രീതി അനുസരിച്ച്, തിരഞ്ഞെടുത്ത ഡിവൈസുകളില്‍ മാത്രമേ തുടക്കത്തില്‍ ഗൂഗിളിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ലഭിക്കുകയുള്ളൂ. ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്സ് പ്രോജക്റ്റ് (AOSP) യുടെ സോഴ്സ് ഫയലുകള്‍ എല്ലാവര്ക്കും ചൊവ്വാഴ്ച മുതല്‍ ലഭ്യമാണെന്ന് ഗൂഗിള്‍ ബ്ലോഗില്‍ അറിയിച്ചിരുന്നു. പിക്സല്‍, നെക്സസ് 5X/6P ബില്‍ഡുകളില്‍ പുതിയ പതിപ്പ് ടെസ്റ്റ് ചെയ്ത് വരികയാണ്. പിക്സല്‍ സിയ്ക്കും നെക്സസ് പ്ലെയറിനും ഒപ്പം ഘട്ടം ഘട്ടങ്ങളായി ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹാര്ഡ്വെയര് നിര്‍മാതാക്കളായ എസന്‍ഷ്യല്‍, ജനറല്‍ മൊബൈല്‍, നോക്കിയ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, വാവെയ്, എച്ച്ടിസി, ക്യോസെറ, എല്‍ജി, മോട്ടോറോള, സാംസംഗ്, ഷാര്‍പ്, സോണി തുടങ്ങിയവര്‍ ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ ഡിവൈസുകളില്‍ ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ പുറത്തിറക്കുകയോ അപ്ഡേറ്റ് ലഭ്യമാക്കുകയോ ചെയ്യും. ആന്‍ഡ്രോയ്ഡ് ബീറ്റാ പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുള്ള ഏത് ഡിവൈസിലും ഓറിയോയുടെ ഫൈനല്‍ പതിപ്പ് ലഭിക്കുമെന്നും ഗൂഗിള്‍ ബ്ലോഗ് പറയുന്നു.
യുഐയില്‍ നിരവധി മാറ്റങ്ങളും പുതിയ ഒട്ടേറെ സവിശേഷതകളുമായാണ് ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് എത്തുന്നത്. ആന്‍ഡ്രോയ്ഡ് 8.0 ഓറിയോയുടെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.