E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

മലയാളികളുടെ സ്വന്തം ‘സാറാമ്മ’യിൽ തെറിവിളി, പ്രണയം; സൗദിക്കാരന്റെ ‘സറാഹ’ ഹിറ്റ്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sara
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപ്പിൾ ആപ്പ്സ്റ്റോറിൽ ഒന്നാം സ്ഥാനത്താണ് സറാഹ (Sarahah). 50 ലക്ഷത്തിലേറെ ഡൗൺലോഡുമായി ഗൂഗിൾ പ്ലേ സ്റ്റോറിലുമുണ്ട്. ഒരു രഹസ്യ മെസ്സേജിങ് ആപ്പായ സറാഹ സൗദി ഡെവലപറായ സെയ്ൻ അൽ–അബിദിൻ തൗഫിഖിന്റെ സൃഷ്ടിയാണ്. സദുദ്ദേശ്യത്തോടു കൂടി സൃഷ്ടിച്ച ആപ്പ് ഇപ്പോൾ പലർക്കും തലവേദനയായിരിക്കുകയാണ്. 

ജീവനക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പേടികൂടാതെ സ്ഥാപന ഉടമയെ അറിയിക്കാൻ വേണ്ടിയാണ് ആപ്പ് സൃഷ്ടിച്ചത്. പണി പോകുമോ എന്നു പേടിച്ച് പറയാൻ മടിച്ചു നിൽക്കുന്ന കാര്യങ്ങൾ തികച്ചും സുരക്ഷിതമായി സ്വന്തം വ്യക്തിത്വം പുറത്താവാതെ അറിയിക്കാനൊരു വഴി. പക്ഷേ, അത്തരത്തിലുള്ള അഭിപ്രായങ്ങൾ സ്വീകരിക്കാൻ സ്ഥാപന ഉടമയും തീരുമാനിക്കണം. രഹസ്യ സന്ദേശങ്ങൾ സ്വീകരിക്കണമെങ്കിൽ സറാഹയിൽ അക്കൗണ്ട് ഉണ്ടാക്കി ലിങ്ക് ഷെയർ ചെയ്യണം. ആ ലിങ്കിലൂടെ മാത്രമേ മേസേജുകൾ വരൂ. 

ആപ്പിന്റെ സ്വകാര്യത സ്വീകരിക്കപ്പെട്ടതോടെ ഉപയോഗിക്കുന്നവരുടെ സ്വഭാവത്തിലും മാറ്റം വന്നു. സ്വയം നന്നായിക്കളയാം എന്നു കരുതി പലരും സദുദ്ദേശ്യപരമായി ഷെയർ ചെയ്ത ലിങ്കുകളിൽ ബ്ലാക്മെയിലിങ്, ഭീഷണി സന്ദേശങ്ങൾ നിറഞ്ഞു. കുട്ടികളും സ്ത്രീകളും ഷെയർ ചെയ്ത ലിങ്കുകളിൽ ദുരുദ്ദേശ്യപരമായ സന്ദേശങ്ങളും എത്തി. ഇതോടെ ആപ്പിന് നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ആപ്പിന് ഗുണങ്ങളേറെയുണ്ടെങ്കിലും കുട്ടികൾക്ക് ഉപയോഗിക്കാൻ സറാഹ ഒട്ടും സുരക്ഷിതമല്ലെന്നാണ് അനുഭവസ്ഥരുടെ മുന്നറിയിപ്പ്. 

പൂർണ്ണരൂപം വായിക്കാം