പോക്കറ്റിന് അധികഭാരമാകാതെ മികച്ച ഒരു സ്മാര്‍ട് ഫോണ്‍ പരിചയപ്പെടുത്തുകയാണ് ജിയോണി. ജിയോണി എ 1 പ്ളസ് ആണ് വിപിണിയില്‍ എത്തിയിരിക്കുന്ന പുതിയ ഫോണ്‍.
ജിയോണിയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ ജിയോനി എ വണിന് ശേഷം കമ്പനി ലോഞ്ച് ചെയ്തിരിക്കുന്ന ഫോണാണ് എവണ്‍ പ്ളസ്. ഫുള്‍ എച്ച് ഡി ഡിസ്പ്ളെയുള്ള ആറിഞ്ച് സ്ക്രീനാണ് ഫോണിലുള്ളത്. ഔട്ട്ഡോറുകളിലും മികച്ച റെസല്യൂഷനും കളര്‍ റിപ്രൊഡക്ഷനും ഫോണിന്റെ പ്രത്യേകകളാണ്.
ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ ചിപ് സെറ്റാണ് ഫോണിന്റെ പ്രോസസര്‍. 4 ജിബി റാമും 64 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയും ഫോണിന് കരുത്ത് പകരുന്നു. മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കാനും സാധിക്കും.
മൈക്രെ എസ്ഡി കാര്‍ഡിന് പകരം രണ്ട് സിമുകള്‍ ഒരേ സമയം ഉപയോഗിക്കാനുള്ള സൗകര്യവും ഫോണിനുണ്ട്. 13 മെഗാപിക്സലും 5 മെഗാപിക്സലുമുള്ള ഡ്യുവല്‍ ക്യാമറയാണ് ഫോണിനുള്ളത്. മികച്ച പോര്ട്ടറെ്യറ്റുകള് ഈ ഫോണിലൂെട എടുക്കാന്‍ സാധി്കും. ഇത്ിന് പുറമെ 20 മെഗാപിക്സലാണ് മുന്‍വശത്ത് സെല്‍ഫിക്കായി കമ്പനി നല്‍കിയിരിക്കുന്നത്.
ആന്‍ഡ്രോയിഡ് നൂഗറ്റിന്റെ അമീഗോ ആണ് ഫോണിന്റെ യുസര്‍ ഇന്റഫേസ്. മികച്ച റെസ്പോണ്‍സാണ് ഇതിലൂടെ ഫോണിന് ലഭിക്കുന്നത്. ഫോണിലെ ആപ്പുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഈ സോഫ്റ്റ്വെയര് സഹായിക്കും. െഗയിമുകള് കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഫോണായിരിക്കും ജിയോണി എ1പ്ളസ്.
4500 എം.എ.എച്ച് ബാറ്ററി ഫോണിന് പത്ത് മണിക്കൂര്‍ വരെ തുടര്‍ച്ചയായ പ്രവര്‍ത്തന സമയം നല്കുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒന്നര ദിവസം വരെ ബാറ്ററി നില്‍ക്കുമെന്നതും പ്രത്യേകതയാണ്.
ഫുള്‍ മെറ്റല്‍ ബോഡിയും ആറിഞ്ച് ഡിസ്പ്ളെയും ഫോണിന്റെ വലുപ്പവും ഭാരവും വര്‍ധിപ്പിക്കുമെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ മികച്ച ഫോണാണ് ജിയോണി ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.