സ്മാര്‍ട് വാച്ചുകള്‍ ട്രെന്‍ഡാകുന്ന വിപണിയില്‍ പുതിയ മോഡലുകളുമായി എത്തിയിരിക്കുകയാണ് സാംസങ്. ഗിയര്‍ എസ് 3 എന്ന മോഡലിന്റെ രണ്ടു പതിപ്പുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
മികച്ച രൂപകല്‍പ്പനയും നൂതന സാങ്കേതികവിദ്യകളുമായാണ് ഗിയര്‍ എസ് 3 ഫ്രണ്ടിയര്‍, ക്ലാസിക്ക് എന്നീ രണ്ടു പതിപ്പുകള്‍ വിപണിയിലെത്തിയിരിക്കുന്നത്. 1.3 ഇഞ്ച് സര്‍ക്കുലര്‍ സൂപ്പര്‍ എ.എം.ഒ.എല്‍ഇഡി സ്ക്രീന്‍ സൈസാണ് വാച്ചിന്. ഗോറില്ല ഗ്ലാസ് എസ്ആര്‍ പ്ലസ് പ്രോട്ടക്ഷനും വാച്ചിനു ലഭിക്കും. ആഡംബര സ്വിസ് വാച്ച് നിര്‍മാതാക്കളായ യുവാന്‍ ആര്പാണ് സാംസങ് ഗിയര്‍ എസ് 3 ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ടിസന് വെയറബിള്‍ 2.3.2 ആണ് ഗിയര്‍ എസ് 3യുടെ ഓപ്പറേറ്റിങ് സിസ്റ്റം. 380 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയുള്ള ഗീയര്‍ എസ് 3, ഒരു തവണ ചാര്‍ജ് ചെയ്താന്‍ നാലു ദിവസം വരെ ഉപയോഗിക്കാം. വാച്ചിനോടൊപ്പമുള്ള സ്പീക്കര്‍, ജിപിഎസ് എന്നിവയും പ്രത്യേകതകളാണ്.
ബ്ളടൂത്ത് ഉപയോഗിച്ച് ഹാന്‍ഡ്സ് ഫ്രീയായി വാച്ചിലൂടെ കോളുകള്‍ സ്വീകരിക്കാം. മൊബൈലിലെടുക്കുന്ന ചിത്രങ്ങള്‍ ഫോണിന്റെ സ്ക്രീന്‍ ഷോട്ടാക്കി മാറ്റാനും സൗകര്യമുണ്ട്. ഫിറ്റ്നസ് ട്രാക്കറായും ഗിയര്‍ എസ് 3 ഉപഭോക്താവിന് വ്യത്യസ്തമായ അനുഭവം ഉറപ്പ് നല്കുന്നു. ഡ്യൂവല്‍ കോര്‍, നാലു ജിബി ഇന്റേണല്‍ മെമ്മറി, 768 എംബി. റാം ആണ് വാച്ചിന്റെ പവര്‍ സോഴ്സ്.