മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ തുടങ്ങിവെച്ച ഡേറ്റാ വിപ്ലവം ഇപ്പോഴും തുടരുകയാണ്. ജിയോ ഓഫറുകളെ മറികടക്കാൻ മറ്റു ടെലികോം കമ്പനികളെല്ലാം പ്ലാനുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോണും സർപ്രൈസ് ഓഫർ പ്രഖ്യാപിച്ചു കഴിഞ്ഞു.
244 രൂപ പ്ലാനിൽ 70 ദിവസത്തേക്ക് 70 ജിബി 4ജി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുമാണ് വോഡാഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. അതായത് ഒരു ജിബി ഡേറ്റയ്ക്ക് മൂന്നര രൂപ! ദിവസം ഒരു ജിബി ഡേറ്റയാണ് പരിധി. എന്നാൽ 70 ദിവസവും എല്ലാ നെറ്റ്വർക്കിലേക്കും പരിധിയില്ലാതെ വിളിക്കാം.
അതേസമയം, രണ്ടാം റീചാർജിൽ കാലാവധി 35 ദിവസമായിരിക്കും. ജിയോയുടെ 300 നു മുകളിലുള്ള പ്ലാനുകൾ വൻ തിരിച്ചടി നൽകുന്നതാണ് വോഡഫോണിന്റെ 244 രൂപ പ്ലാൻ. എന്തു നഷ്ടം നേരിട്ടാലും വരിക്കാരെ പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടുള്ളതാണ് വോഡഫോണിന്റെ പുതിയ പ്ലാൻ.