വില കുതിച്ചുയര്‍ന്നതോടെ ചെറുകിട പച്ചക്കറിക്കടകളില്‍നിന്നു തക്കാളി അപ്രത്യക്ഷമാകുന്നു. കൂടിയ വിലയ്ക്ക് തക്കാളി വില്ക്കാന് കച്ചവടക്കാരും മടിക്കുകയാണ്. രണ്ടാഴ്ച മുമ്പ് 30 രൂപയായിരുന്നു പാളയം മാര്‍ക്കറ്റില്‍ തക്കാളിയുടെ വില. ഇപ്പോള്‍ ആ വിലയ്ക്ക് അരക്കിലോപോലും ലഭിക്കില്ല. ഒരു കിലോ തക്കാളിക്ക് 75 രൂപ കൊടുക്കണം. ചെറിയ തക്കാളിക്ക് കിലോ 60 രൂപയാണ് വില. കർണാടകയിൽനിന്നു കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് കുറഞ്ഞതാണ് വില വർധനയക്ക് കാരണം. എളുപ്പത്തിൽ ചീത്തയാകുന്നതിനാൽ തക്കാളി വാങ്ങിവയ്ക്കാൻ കച്ചവടക്കാരും മടിക്കുകയാണ്. ഓണത്തിന് തക്കാളിയുടെ വിലയിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
Advertisement