സംസ്ഥാനത്ത് കോഴി വില വീണ്ടും കൂടി. ഒരു കിലോ കോഴിയിറച്ചിക്ക് വില നൂറ്റിയെഴുപത് രൂപ കടന്നു. തമിഴ്നാട്ടിലെ ഫാമുകള്‍ വില കൂട്ടിയെന്നാണ് വ്യാപാരികള്‍ പറയുന്ന ന്യായം. ധനമന്ത്രിയുടെ വാക്ക് പാഴ്വാക്കായി. സംസ്ഥാനത്ത് കോഴിയിറച്ചിക്ക് തോന്നിയ വില. മൊത്തവ്യാപാര മേഖലയിൽ ഇന്നലെ മാത്രം പത്തു രൂപ കൂടി.ഇതിനനുസരിച്ച് ചില്ലറ വിൽപനക്കാരും വില കൂട്ടി. മിക്കയിടങ്ങളിലും വില കിലോക്ക് നൂറ്റി എഴുപത് കടന്നു.എന്നാൽ സ്വന്തമായി ഫാമുള്ളവരും കോഴി വ്യാപാരി സംഘടനയുമായി ഇടഞ്ഞ് നിൽക്കുന്നവരും സർക്കാർ വിലയിൽ തന്നെയാണ് വിൽപന. വില കുറയ്ക്കാത്തവർക്കെതിരെ നടപടിയുണ്ടാകമെന്നത് പ്രഖ്യാപനത്തിൽ ഒതുങ്ങിയതും വ്യാപാരികൾക്ക് ധൈര്യം പകർന്നിട്ടുണ്ട്.
Advertisement