പഴയ സ്വർണമോ കാറുകളോ ഇരുചക്രവാഹനങ്ങളോ വ്യക്തികൾ വിൽക്കുമ്പോൾ അതിനു ചരക്ക്, സേവന നികുതി ബാധകമാകില്ലെന്നു റവന്യു വകുപ്പ് വ്യക്തമാക്കി. ബിസിനസ് ആവശ്യത്തിനായി ചെയ്യുന്ന ഇടപാടല്ല അത് എന്ന കാരണത്താലാണിത്.
കഴിഞ്ഞ ദിവസം റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ നൽകിയ വിശദീകരണത്തിന്റെ തുടർച്ചയായാണ് ജിഎസ്ടി നിയമത്തിലെ 9(4) വകുപ്പിൽ പറയുന്ന കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടു റവന്യു വകുപ്പ് പത്രക്കുറിപ്പ് ഇറക്കിയത്.
ജിഎസ്ടി നിയമപ്രകാരം റജിസ്റ്റർ ചെയ്യാത്ത സാധാരണ വ്യക്തിയും റജിസ്റ്റർ ചെയ്യാത്ത ബിസിനസുകാരനായ വ്യക്തിയും നടത്തുന്ന ഇടപാടുകൾ വ്യത്യസ്തമായാണ് കൈകാര്യം ചെയ്യുന്നത്.