ജിഎസ്ടി നടപ്പാക്കിയതിലൂടെ കടുത്ത ദുരിതത്തിലായിരിയ്ക്കുകയാണ് സംസ്ഥാനത്തെ മല്‍സ്യ തൊഴിലാളികള്‍ . വലയടക്കമുള്ള സാധനങ്ങള്‍ക്ക് വന്‍ വില വര്‍ധനവാണ് ഉണ്ടായിരിയ്ക്കുന്നത്.
മീന്‍ പിടിയ്ക്കാനുള്ള വലയ്ക്ക് ഇതുവരെ നികുതിയുണ്ടായിരുന്നില്ല. നൂലിന് 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ വലയുടെ വില കിലോയ്ക്ക് ഇരുനൂറ് രൂപയെങ്കിലും കൂടും. ചൂണ്ടയ്ക്ക് 12 ശതമാനം നികുതി നല്‍കണം. മിന്‍പിടിത്ത യാനത്തിനകത്തും പുറത്തും വയ്ക്കുന്ന എന്‍ജിനുകള്‍ക്ക് 14. 5 ശതമാനമായിരുന്ന നികുതി 28 ആയി ഉയരുകയും ചെയ്തു.
രണ്ടു ലക്ഷത്തോളം വരുന്ന മല്‍സ്യതൊഴിലാളികളെയും അനുബന്ധ മേഖലയിലുള്ള രണ്ടര ലക്ഷത്തോളം പേരെയുമാണ് നികുതി വര്‍ധന പ്രതികൂലമായി ബാധിയ്ക്കുക.