E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ജൂലൈ 21ന് ജിയോയുടെ വമ്പൻ പ്രഖ്യാപനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

reliance-jio-mukesh-ambani
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ ടെലികോം വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കമിട്ട കമ്പനിയാണ് റിലയൻസ് ജിയോ. എന്നാൽ ഈ വിപ്ലവത്തെ കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ട്, രാജ്യത്തെ സാധാരണക്കാർക്കായി കേവലം 500 രൂപയ്ക്ക് 4ജി ഫീച്ചർ ഫോൺ പുറത്തിറക്കാൻ തയാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. 4ജി സേവനങ്ങളെല്ലാം ആസ്വദിക്കാൻ കഴിയുന്ന ഹാൻഡ്സെറ്റ് കേവലം 500 രൂപയ്ക്ക് പുറത്തിറങ്ങുന്നതോടെ സ്മാർട്ട്ഫോൺ വിപണി ജിയോ പിടിച്ചെടുക്കും. 

ജൂലൈ 21 ന് നടക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഹാൻഡ്സെറ്റും മറ്റു ചില സർവീസുകളും അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതിനു പുറമെ ജിയോ വരിക്കാരെ പിടിച്ചുനിർത്താൻ വൻ ഓഫറുകൾ കൂടി വരുമെന്നും റിപ്പോർട്ടുകളുണ്ട്. ജൂലൈ അവസാനത്തിലോ ഓഗസ്റ്റ് ആദ്യത്തിലോ ജിയോ ഫോൺ വിൽപനക്കെത്തും. 

രണ്ടു കോടി ഹാൻഡ്സെറ്റുകൾ നിർമിച്ചു നല്‍കാൻ ചൈനീസ് കമ്പനിക്കാണ് കരാർ നല്‍കിയിരിക്കുന്നത്. സ്മാർ‌ട്ട്ഫോണുകളിൽ 4ജി ഇന്റർനെറ്റ് ആസ്വദിക്കുന്നതു പോലെ ജിയോയുടെ പുതിയ ഫീച്ചർ ഫോൺ ഉപയോഗിക്കാം. ഇത്രയും കുറ‍ഞ്ഞ വിലയിൽ 4ജി സൗകര്യത്തോടെ ഫീച്ചർഫോൺ വിപണിയിലെത്തിയാൽ രാജ്യത്തെ മൊബൈൽ ഫോൺ വിപണിയെ തന്നെ കീഴ്മേൽ മറിക്കും.  

ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിനു മുന്നിലും പിന്നിലും ക്യാമറയുണ്ടാകും. ജിയോ ചാറ്റ്, ലൈവ് ടിവി അടക്കമുള്ള സേവനങ്ങൾ ലഭിക്കുന്നതുമാകും പുതിയ ഫോണുകൾ. സാധാരണ ഫോണുകളിലെ പോലെയായിരിക്കും കീപാഡ്. ഡിജിറ്റൽ ഇടപാടുകൾക്കു വേണ്ട ഫിംഗർ പ്രിന്റ് സ്കാനറും ഉൾപ്പെടുത്തിയേക്കും. 

ജിയോ മണി അടക്കമുള്ള മൊബൈൽ വോലറ്റുകളു ഉപയോഗിക്കാനാകും. ഈ ഹാൻഡ്സെറ്റിൽ നിന്നു പരിധിയില്ലാതെ സൗജന്യ കോളുകളും വിളിക്കാവുന്ന ഓഫറും പ്രഖ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ടുകൾ. രാജ്യത്തെ 65 ശതമാനം പേരും ഇപ്പോഴും ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണിനു 3,000 രൂപ വരെ നൽകണം. നിലവിൽ ജിയോ 3,499 രൂപ വിലയുള്ള ലൈഫ് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്യുന്നുണ്ട്.  

എന്നാൽ പുതിയ 500 രൂപ ഫീച്ചർ ഫോൺ ജിയോ സിമ്മിനൊപ്പമാണ് നൽകുക. 2,000 രൂപയിൽ വില കുറ‍ഞ്ഞ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ നേരത്തെ തന്നെ കേന്ദ്ര സർക്കാർ  വിവിധ കമ്പനികളോടു നിർദ്ദേശിച്ചിരുന്നു. നിലവിലുള്ള ഡേറ്റാ, കോൾ ഓഫർ അവസാനിക്കുന്നതോടെ ആകർഷകമായ താരിഫ് നിരക്കുകളും ജിയോ പുറത്തിറക്കിയേക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :