സാംസങ് ഗ്യാലക്സി S8ന് 4GB റാം. 2000 ഡോളര്‍ വിലയുള്ള ഒരു മാക്ബുക് മോഡലനും 4GB റാം. (തീര്‍ച്ചയായും റാം കൂടിയ മാക്ബുക് മോഡലുകള്‍ ഉണ്ട്.) പക്ഷെ പുതിയ വണ്‍പ്ലസ് 5ന് 8GB റാം! (6GB പതിപ്പും ഉണ്ട്.) ആദ്യ ടെസ്റ്റുകള്‍ പറയുന്നത് റാം കൂട്ടിയതു വെറുതെ ആയില്ല എന്നു തന്നെയാണ്. അതായത് ഇപ്പോള്‍ വിപണിയിൽ ലഭ്യമായ ഫോണുകളില്‍ ഏറ്റവും വേഗതയേറിയ ഫോണ്‍ വണ്‍പ്ലസ് തന്നെ! വണ്‍പ്ലസ് ഇതുവരെ ഇറക്കിയ ഫോണുകളില്‍ ഏറ്റവും നല്ലത് വണ്‍പ്ലസ് 5 ആണെന്ന് നിസംശയം പറയാം.
ഹാര്ഡ്വെയര്
ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 835 പ്രോസസറാണ് ഈ ഫോണിന് ശക്തി പകരുന്നത്. രണ്ടു വ്യത്യസ്ത മോഡലുകള്‍ ഉണ്ട്. ഒന്നിന് 8GB റാമും 128GB സ്റ്റോറേജും. അടുത്തതിന് 6GB റാമും 64GB സംഭരണശേഷിയും. (രണ്ടു മോഡലുകളും മെമ്മറി കാര്‍ഡുകള്‍ സപ്പോര്‍ട്ടു ചെയ്യില്ല.) ഫുള്‍ എച്ച്ഡി സ്ക്രീന്‍.
സോഫ്റ്റ്വെയര്
സ്റ്റോക് ആന്‍ഡ്രോയിഡ് 7.1.1ന് പൊടിപ്പും തൊങ്ങലും ചാര്‍ത്തിയെത്തിയ ഓക്സിജന്‍ ഒഎസ് 4.5 പൊതുവെ തൃപ്തികരമായ പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ഒരുവേള ശുദ്ധ ആന്ഡ്രോയിഡിലോടുന്ന ഗൂഗിളിന്റെ പിക്സല്‍ ഫോണുകളെ കഴിഞ്ഞും മെച്ചമെന്നു തോന്നിപ്പിച്ച അവസരങ്ങളുമുണ്ട്. എന്നാല്‍, ഇത് വ്യക്തിഗത താത്പര്യം അനുസരിച്ച് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുയോ ചെയ്യാം.
സ്റ്റൈല്‍
ഇസെന്ഷ്യലിന്റെയും: http://bit.ly/2sP3Xh6, എല്‍ജി ജി6ന്റെയും അടുത്ത ഐഫോണിന്റെയും മാസ്മരകതയ്ക്ക് അടുത്തെത്താനാവില്ല എങ്കിലും ഒട്ടും നാണം കെടുത്തുന്ന തരം നിര്‍മിതിയല്ല വണ്‍പ്ലസ് 5ന്റേത്. വളരെ സുഖകരമാണ് ഇതിന്റെ ഉപയോഗം. വളഞ്ഞ പിന്‍വശം കൈവെള്ളയില്‍ നന്നായി അമര്ന്നിരിക്കാന് പാകത്തിനാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍വശത്തെ 3D ഗൊറില ഗ്ലാസ് 5നും ചെറിയ വളവുണ്ട്. ഇതെല്ലാം ഈ ഫോണിനെ ഒരു സ്ലിം സുന്ദരിയാക്കുന്നു. ഒരുവേള, സ്റ്റൈലിനു പകരം ഉപയോഗസുഖത്തിനാണ് വണ്‍പ്ലസ് ഊന്നല്‍ നല്കിയിരിക്കുന്നതെന്നു തോന്നാം.